കോതമംഗലം: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിൽ നിന്ന് 10 ലക്ഷം രൂപ നൽകി. കോതമംഗലം ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കേരള നിയമ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ദുരിതാശ്വാസ നിധി ഏറ്റുവാങ്ങി. വയനാട് ജില്ലയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം, തുടർ ചികിത്സാ സഹായം എന്നിവ വി. മാർ തോമ ചെറിയ പള്ളിയും പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ചേർന്ന് തുടർ കർമ്മ പദ്ധതികൾ നടപ്പിലാക്കുമെന്ന് പള്ളി ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, സംസ്ഥാന യുവജനക്ഷേമ വൈസ് ചെയർമാൻ എസ്. സതീഷ്,കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ. ടോമി, മാർ തോമ ചെറിയ പള്ളി വികാരി ഫാ ജോസ് പരത്തുവയലിൽ, കൈക്കാരന്മാരായ ബേബി ആഞ്ഞിലി വേലിൽ,സലിം ചെറിയാൻ മാലിൽ, ബിനോയി മണ്ണൻചേരിൽ, യാക്കോബ് പാറേക്കര,എബി ചേലാട്ട്, ഡോ. റോയി മാലിയിൽ എന്നിവരു പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.