വടാട്ടുപാറയിൽ വന്യമുഗ ആക്രമണത്തിൽ പശു നഷ്ടപ്പെട്ട ക്ഷീര കർഷകന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കർക്ഷകന് അടിയന്തരമായി ന്യായമായ നഷ്ട പരിഹാരം വനം വകുപ്പ് നൽകുന്നതിന് പുറമെ മൃഗസംരക്ഷണ ക്ഷിരവികസന വകുപ്പുകൾ കൂട്ടായി ഈ കർക്ഷകന് മുന്തിയ ഇനം കറവ പശുവിനെ പകരമായി നൽകണം എന്നും ആം ആദ്മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കർക്ഷക വിംഗ് പ്രസിഡന്റ് ബാബു പീച്ചാട്ട് ആവശ്യപെട്ടു. പുലി ആക്രമിച്ച് പശുവിനെ കൊലപ്പെടുത്തിയ പശുവും സ്ഥലവും ക്ഷീര കർഷകനെയും മണ്ഡലം കമ്മിറ്റി സന്ദർശിച്ചു. കൂട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ ബഷീർ എന്ന ക്ഷീര കർക്ഷകന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊലപ്പെടുത്തുകയും പകുതി ഭക്ഷിച്ച നിലയിലും കണ്ടെത്തുകയും ചെയ്തത് ഈ മേഘലയിൽ ഇലക്ട്രിക് ഫെൻസിംഗ് സംവിധാനം ഉണ്ടെങ്കിലും കൃത്യമായി പ്രവത്തിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഏറ്റവും കൂടുതൽ പാൽ ഉൽപാദനമുള്ള നാടാണ് നമ്മുടെത്. എങ്കിലും ഈ മേഖലയിൽ കേരള സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലാ എന്നാണ് ക്ഷീരകർക്ഷകരുടെ പരാതി .അമിതമായ കാലിതീറ്റ ചിലവും പാലിന് അർഹമായ വിലയും ലഭിക്കാത്തതും കർക്ഷകർ ഈ മേഖലയിൽ നിന്ന് പിൻമാറാൻ കാരണമാകുന്നു. ഇത്തരം സാഹചര്യം നിലനിൽക്കെ വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം കർഷകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പാർട്ടി സംസ്ഥാന വക്താവ് ജോൺസൻ കറുകപ്പിള്ളിൽ, നിയോജകമണ്ഡലം സെക്രറി വിജോയി പുളിക്കൽ,മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, AAP പിണ്ടിമന പ്രസിഡന്റ് K S ഗോപിനാഥൻ, ആം. അദ്മി പാർട്ടി കുട്ടമ്പുഴ സെക്രട്ടറി ഷാഹുൽ ഹമിദ് വട്ടാട്ടുപാറ, ലാലു മാത്യു, ജോൺ ഒറവലകുടി, വനിത വിംങ് പ്രസിഡന്റ് റെജി ജോർജ് എന്നിവരും സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വന്യമുഗ ആക്രമണം സംഭവിച്ച കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന്
പാർട്ടി തുണ്ടം ഡെപ്യൂട്ടി റെയിഞ്ചോഫിസർക്ക് രേഖാ മൂലം പരാതിയും നൽകി. നഷ്ടം സംഭവിച്ച ക്ഷീര കർക്ഷകന് അർഹമായ നഷ്ടപരിഹാരം നൽകിയിലെങ്കിൽ പ്രത്യക്ഷ സമര പരുപാടികളുമായി മുന്നിട്ടിറങ്ങും എന്നും ആം ആദ്മി പാർട്ടി ഭാരാവാഹികൾ മുന്നറിയിപ് നൽകി.