കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ സ്കോളർഷിപ്പോടുകൂടിയ പഠനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് രംഗത്തെ വിവിധ കമ്പനികൾ സ്പോൺസർ ചെയ്യുന്ന 10 സീറ്റുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്.
കോളജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റും കമ്പനികളും തമ്മിൽ ഒപ്പുവച്ചിട്ടുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ആണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കമ്പനികളിൽ സൗജന്യ പരിശീലനവും പഠന കാലത്ത് ലഭിക്കും. 9809701177



























































