Connect with us

Hi, what are you looking for?

CHUTTUVATTOM

കരിമ്പാനി വനത്തില്‍ കാട്ടാനയെ ഭയന്ന് ഓടിയ വനപാലകന് പരിക്ക്

കോതമംഗലം: കരിമ്പാനി വനത്തില്‍ ബൈക്കില്‍ ബീറ്റ് പട്രോളിംഗിന് പോയ വനപാലകര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടെ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ കരിമ്പാനി സ്റ്റേഷനിലെ എസ്എഫ്ഒ സി.ടി. സിജുവിനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന ബിഎഫ്ഒ ബെന്നി, സരിന്‍ രാധാകൃഷ്ണന്‍, വാച്ചര്‍മാരായ സുരേന്ദ്രന്‍, ശശി എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് തുണ്ടം-മലയാറ്റൂര്‍ റോഡില്‍ ഇടമമലയാര്‍ വാലി കനാല്‍ കടന്നുപോകുന്ന മാതാളിപ്പാറ ഭാഗത്തെ വളവില്‍വച്ചാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വളവില്‍ കുഞ്ഞിനൊപ്പം നില്‍ക്കുകയായിരുന്ന പിടിയാന ആക്രമിക്കുകയായിരുന്നു.
ആന പാഞ്ഞടുത്ത് കണ്ട് നാല് പേരും ബൈക്കുകള്‍ ഉപേക്ഷിച്ച് ചിതറിയോടി. സിജു മഴക്കോട്ട് ധരിച്ചിരുന്നത് കൊണ്ട് ഓട്ടത്തിനിടെ തട്ടി വീഴുകയായിരുന്നു. വയറിനും കൈയ്ക്കും കാല്‍മുട്ടിനും പരിക്കുണ്ട്. വനപാലകരെ കിട്ടാത്ത ദേഷ്യം ആന ബൈക്കിന് നേരെ തിര്‍ക്കുകയായിരുന്നു. സിജുവിന്റെ ബുള്ളറ്റിന്റെ എന്‍ജിന്‍ഭാഗത്ത് ചവിട്ടി തകര്‍ത്തു. ആന തിരിച്ച് കുട്ടിയാനയുടെ അടുത്തെത്തി സ്ഥലത്ത്നിന്ന് പോയ ശേഷമാണ് വനപാലകര്‍ ബൈക്കിന് സമീപത്തെത്തിയത്. ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് ജീപ്പെത്തിച്ചാണ് സിജുവിനെ ആശുപത്രിയിലെത്തിച്ചത്.

You May Also Like

NEWS

കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ കീഴിൽ കോതമംഗലം വലിയ പള്ളിക്ക് സമീപമുള്ള ബാങ്ക് ബിൽഡിങ്ങിൽ ഗാർമെന്റ്സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ശോഭാ രവീന്ദ്രൻ...

NEWS

കോതമംഗലം : ചേലാട് കരിങ്ങഴയിൽ കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ആതുര സേവന സ്ഥാപനമാണ് ബെത്സൈദ ആശ്രമം ആകാശപറവകൾ എന്ന സ്ഥാപനം ആരോരുമില്ലാത്ത പ്രായമായ സഹോദരങ്ങൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ്. സമൂഹത്തിലെ നല്ലവരായ...

NEWS

കോതമംഗലം: ഐ. എം. എ. അവയവദാനകമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അവയവദാന കമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം എംബിറ്റ്സ് കോളേജില്‍...

NEWS

കവളങ്ങാട് : ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ ഉള്ളതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു.വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ്...

NEWS

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക്‌ ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത്...

NEWS

കോതമം​ഗലം: ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

കോതമംഗലം: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയേഴ്സ് (എഎസ്എംഇ) ആഗോളതലത്തിൽ നൽകുന്ന 2025 ലെ മികച്ച സ്റ്റുഡന്റ് സെക്ഷൻ അധ്യാപകനുള്ള അവാർഡ് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ...

error: Content is protected !!