Connect with us

Hi, what are you looking for?

NEWS

ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി ബന്ധം വിഛേദിച്ചു: പ്രതിഷേധിച്ച് രോഗികളും ബന്ധുക്കളും

പെരുമ്പാവൂർ :ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദ്യുത വകുപ്പ് ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ,ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വെങ്ങോല കൊയിനോണിയാ സെൻററിൽ രാവിലെ വൈദ്യുതി വിഛേദിച്ചതിനെ തുടർന്ന് രോഗികൾ വിഷമത്തിലായി .രോഗികളുടെ ബന്ധുക്കളും പഞ്ചായത്ത് മെമ്പറായ പി പി എൽ ദോസും എംഎൽഎ ഓഫീസുമായി ബന്ധപ്പെടുകയുണ്ടായി . എം.എൽ.എ യുടെ നിർദ്ദേശാനുസരണം പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് പള്ളിക്കലിൻ്റെയും,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി എൽദോസിൻ്റേയും നേതൃത്വത്തിൽ ജനങ്ങൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചതിനെ തുടർന്നാണ് 11 മണിയോടെ ഓവർസിയർ വന്ന് കറണ്ട് പുനർ സ്ഥാപിച്ചത്.

ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതിവേഗം അവരോടൊപ്പം ചേർന്നുനിന്ന പഞ്ചായത്ത് പ്രതിനിധികളെ എംഎൽഎ അനുമോദിച്ചു. ഇന്ന് 40 ഓളം ഡയാലിസ് രോഗികളാണ് ഡയാലിസ് ചെയ്യുന്നതിന് വേണ്ടി കൊയിനോണിയയിൽ എത്തിച്ചേർനിരുന്നത്. ഒരു മാസം ആയിരത്തോളം പേർക്കാണ് സൗജന്യമായി ഇവിടെ നിന്നും ഡയാലിസിസ് ചെയ്തു നൽകുന്നത് .

You May Also Like

NEWS

കോതമംഗലം. കോതമംഗലത്ത് പ്രവർത്തിക്കുന്ന ഇൻഡേൻ നന്മ ഗ്യാസ് ഏജൻസിയുടെ ഓഫീസ് മുറിയും, ഗോഡൗണും, അനുബന്ധിത സ്ഥലങ്ങളും, ജപ്തി ചെയ്യാൻ മൂവാറ്റുപുഴ സബ് കോടതി വിധിച്ചു. ഈ ഗ്യാസ് ഏജൻസിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് കലാ...

ACCIDENT

കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയില്‍ റോഡ് സൈഡില്‍ ലോറിയില്‍ തടി കയറ്റി കൊണ്ടിരുന്നവരെ ബൈക്കിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ ഒരാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇഞ്ചത്തൊട്ടി കീറാന്‍ങ്ങല്‍ അമല്‍ സന്തോഷ് (24), ഞായപ്പിള്ളി...

CRIME

കോതമംഗലം: ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ എരമല്ലിക്കര ഓത്തറത്ത് വീട്ടിൽ സുജേഷ് കുമാർ (45) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ന് പുലർച്ചെ കോതമംഗലം കുത്തു കുഴിയിലുള്ള വർക്ക്ഷോപ്പിൽ...

CRIME

പോത്താനിക്കാട്: കാട്ടുപന്നിയെ കെണിവച്ച് കൊന്ന് ഇറച്ചിയാക്കിയവരെ വനപാലകർ പിടികൂടി. ചാത്തമറ്റം സ്വദേശികളായ മണിയംപാറയിൽ ഫ്രാൻസിസ് (68), നെടുംങ്ങോട്ടിൽ ജോണി ( 52 ) , പഴമ്പിള്ളിത്താഴം ഷിബു (47) എന്നിവരെയാണ് മുള്ളരിങ്ങാട് റെയ്ഞ്ച്...