കോതമംഗലം: കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ ക്ലാസ് പി.ടി.എയും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസും നടത്തി. പഞ്ചായത്ത് കൗൺസിലർ ആതിര മനോജ് ബോധവൽക്കരണ ക്ലാസിന് നേത്യത്വം നൽകി. സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ, എങ്ങനെ പരിഹാരം കാണാം എന്നുള്ള വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ വികസന കാര്യങ്ങൾ പൊതുയോഗത്തിൽ ചർച്ച ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എ ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് ജെ പുന്നോലിൽ അധ്യാപകരായ എൻ. അമ്പിളി , ജെൻസ ഖാദർ, സി.റ്റി അൽഫോൻസ ,കെ. കെ സിനിമോള്‍ കെ എൻ ശ്രുതി എന്നിവർ പ്രസംഗിച്ചു.
