കോതമംഗലം: മാര്‍തോമ ചെറിയപള്ളിയുടെ കീഴില്‍ കറുകടത്ത് പ്രവര്‍ത്തിച്ചുവരുന്ന സെന്റ്‌മേരിസ് പബ്ലിക് സ്‌കൂളില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജൈവകൃഷിയുടെ പ്രചാരകനും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ജൈവ കര്‍ഷകനുള്ള അക്ഷയശ്രീ ജേതാവുമായ അഡ്വക്കേറ്റ് ജോബി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സത്യവും അസത്യവും എങ്ങനെയാണ് ജീവിതത്തില്‍ പ്രതിഫലിക്കുന്നത് എന്നും പ്രകൃതിയെ ദൈവമായി കണ്ട് കൃഷി ചെയ്യണമെന്നും ഉള്ള സന്ദേശം അദ്ദേഹം കുട്ടികള്‍ക്ക്
കൈമാറി. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉണ്ടാക്കിയ സീഡ്‌ബോളിന്റെയും കൊക്കഡാമയുടേയും വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ജൂബി പ്രതീഷിന് നല്‍കിക്കൊണ്ട് അഡ്വ. ജോബി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.സെന്റ് മേരീസിലെ പത്തോളം വരുന്ന മാവേലിമാര്‍ സീഡ്‌ബോള്‍വിതരണം നടത്തുന്നതിനായി ഇറങ്ങിയത് നാട്ടുകാര്‍ക്ക് കൗതുകമായി .സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അലിന്‍ എബ്രാഹം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐശ്വര്യ ഡെല്‍ജിത്ത് വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ജൂബി പ്രതീഷും പി.ടി.എ .പ്രസിഡന്റ് ആശ ഡെല്‍ജിത്തും ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി കുഞ്ഞുമോള്‍ നന്ദി രേഖപ്പെടുത്തി.