കോതമംഗലം: മൊബൈല്‍ ഫോണുകളുള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ ചിന്താശേഷിയെ തടസ്സപ്പെടുത്തുന്നുവെന്ന് സാമൂഹിക പരിഷ്‌കര്‍ത്താവും,പദ്മശ്രീ പുരസ്‌കാര ജേതാവുമായ എം. കെ. കുഞ്ഞോല്‍ മാഷ് പറഞ്ഞു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഹിസ്റ്ററി അസോസിയേഷന്റെ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ: മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ചരിത്ര പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ പുരോഗതിയെ കുറിച്ചും കുഞ്ഞോല്‍ മാഷ് സംസാരിച്ചു. എം. എ. കോളേജ് ചരിത്ര വകുപ്പ് മേധാവി ഡോ: ജാനി ചുങ്കത്ത്, പ്രൊഫ.ബിന്‍സ് മാത്യു,ഡോ. രമ്യ. കെ എന്നിവര്‍ പ്രസംഗിച്ചു.
