കോതമംഗലം:വാരപ്പെട്ടിയില്‍ 220 കെ.വി വൈദ്യുത കമ്പയില്‍ വാഴയില മുട്ടി കേടുപാട് ഉണ്ടായ ഭാഗത്തെ കമ്പികള്‍ താഴെയിറക്കി തകരാര്‍ പരിഹരിച്ചു. വാഴയില ലൈന്‍കമ്പയില്‍ മുട്ടി ഉരുകി വേര്‍പെട്ടു പോയ സ്ഥലത്തെ കമ്പികളാണ് റിപ്പര്‍ സ്ലീവ് ഉപയോഗിച്ച് ബലപ്പെടുത്തിയത്. മൂന്നു സ്ലീവുകാളാണ് ഇതിനായി ഉപയോഗിച്ചത്. ഈ ഭാഗത്ത് ടവുകള്‍ തമ്മില്‍ അകലം കൂടുതലായതിനാലും കമ്പികള്‍ ക്രമാതീതമായി താഴുന്നതും കര്‍ഷകര്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ വാഴ ഉയര്‍ന്നതുമാണ് വാഴയില വൈദ്യുത കമ്പനിയില്‍ മുട്ടുവാന്‍ കാരണമായത്. വാഴയില വൈദ്യുതി കമ്പിയില്‍ മുട്ടി തീപിടിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍ എത്തി ഇവിടെയുള്ള വിളവെടുക്കാറായ വാഴകള്‍ വെട്ടി നശിപ്പിച്ചത് വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതോടെ കൃഷി ചെയ്തിരുന്ന കാവുംപുറത്ത് തോമസിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു.