Connect with us

Hi, what are you looking for?

NEWS

എയർപോർട്ടിൽ വച്ച് ഹൃദയാഘാതം; ഓസ്‌ട്രേലിയയിൽ നഴ്‌സായ കോതമംഗലം സ്വദേശി അന്തരിച്ചു

കോതമംഗലം: ഓസ്‌ട്രേലിയയിൽ നഴ്‌സ്‌ ആയ അഭിഷേക് ജോസ് സവിയോ (37) നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചുഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കുഴഞ്ഞുവീണ അഭിഷേകിനെ അടിയന്തര ശുശ്രൂഷ നല്‍കി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണു മരിച്ചത്. ഒരാഴ്ചത്തെ അവധിക്കു നാട്ടിലെത്തി തിരികെ മടങ്ങാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു. അഞ്ചുവര്‍ഷത്തിൽ അധികമായി ക്യൂന്‍സ്‌ലാന്റിലെ കെയിന്‍സില്‍ നഴ്‌സായിരുന്നു.

കെയിന്‍സ് മലയാളി അസോസിയേഷന്‍ സെക്രട്ടറി കൂടിയായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ക്യൂന്‍സ്‌ലാന്റിലെ മലയാളി സമൂഹം. ക്യൂന്‍സ്‌ലാന്റില്‍ നഴ്‌സ് ആയ ജോസ്‌നയാണ് ഭാര്യ. മക്കള്‍: ഹെയ്‌സല്‍ (4 ), ഹെയ്ഡന്‍ (1 ). വാരപ്പെട്ടി ഇഞ്ചൂർ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസും സ്വപ്ന ജോയിയുമാണ് മാതാപിതാക്കൾ. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞു പടമുഖം തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫോറോന ദേവാലയത്തില്‍.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

You May Also Like

NEWS

കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9...

NEWS

കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

error: Content is protected !!