പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വിവിധ ഇടങ്ങളിൽ യോഗങ്ങൾ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല ഉടമകളും യോഗത്തിൽ പങ്കെടുക്കും.
ചെട്ടിനടയിൽ തുടങ്ങി പാണം കുഴി, കൊമ്പനാട്, പാണിയേലി, പയ്യാൽ എന്നിവയിലൂടെ ചെറങ്ങനാൽ പ്രദേശം വരെയുള്ള 15.24 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡിൻെറ ഇരു ഭാഗത്തെയും സ്ഥലം വിട്ടു നൽകുന്നവരുടെ യോഗമാണ് മൂന്നിടങ്ങളിലായി നടക്കുന്നത്. 12 മീറ്റർ വീതിയാണ് റോഡിന് ആവശ്യമായുള്ളത്. വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും,ടി പ്രദേശത്തെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ഏപ്രിൽ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊമ്പനാട് ഗവൺമെന്റ് യുപി സ്കൂളിൽ പാണംകുഴി മുതൽ കൊമ്പനാട് ജംഗ്ഷൻ വരെയുള്ളവരുടെയും
11 മണിക്ക് ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് എം.എം ഐസക് സ്മാരക ഹാളിൽ കൊമ്പനാട് മുതൽ കുത്തുങ്കൽ പള്ളി ഭാഗം വരെയുള്ളവരുടെയും 12 മണിക്ക് മേക്കപാലാ എൽപി സ്കൂൾ ഹാളിൽ കുത്തുങ്കൽ പള്ളി മുതൽ ചെറങ്ങാൽ വരെയുള്ളവരുടെയും യോഗങ്ങൾ ചേരും. എൽദോസ് കുന്നപ്പള്ളി എംഎൽഎ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇