നേര്യമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ പ്രധാന പാലമായ നേര്യമംഗലം പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഇവിടെ സമാന്തരപാലം നിർമ്മിക്കാനുള്ള പ്രാഥമിക നടപടി പുർത്തിയായി. നിലവിലെ പാലത്തിൽ നിന്നും ഒമ്പത് മീറ്റർ താഴ്ഭാഗത്താണ് പുതിയ പാലം നിർമ്മിക്കുക. ഇതിനായി പാലത്തിന് താഴ്ഭാഗത്ത് ഒരു മാസമായി നടന്ന വന്ന സോയിൽ ടെസ്റ്റ് പുർത്തിയായി. പാലത്തിൻ്റെ പ്രാഥമിക ജോലികൾ മാർച്ച മാസത്തോടെ തുടങ്ങാൻ കഴിയുമെന്നാ പ്രതീക്ഷയിലാണ് അധികൃതർ.ബ്രിട്ടിഷ് ഭരണകാലത്ത് അന്നത്തെ തിരുവിതാംകൂർ മഹാരാജവായിരുന്ന ശ്രീ ചിത്തിരതിരുന്നാൾ രാമവർമ്മ 1935-മാർച്ച് മാസത്തിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു.214 മീറ്റർ നിളവും, 4.90 മീറ്റർ വീതിയും അഞ്ച് സ്പാനുകളായി നിലകൊള്ളുന്ന പാലം ഏഷ്യയിലെ തന്നെ ആദ്യ കാല ആർച്ച് പാലങ്ങളിൽ ഒന്നാണ്.
എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് പ്രൗഡിയോടെ നിലകൊള്ളുന്ന ഈ പാലം നില നിർത്തിയാണ് പുതിയ പാലം പണിയുന്നത്.ഇന്ന് വാഹനങ്ങളെ കൊണ്ട് പാലം വീർപ്പ് മുട്ടുകയാണ്.പുതിയ പാലം വരുന്നതോടെ ഇവിടെത്തെ ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരമാകും. ഫോട്ടോ നേര്യമംഗലത്ത് പുതിയ പാലത്തിനു വേണ്ടി പാലത്തിൻ്റ താഴ്ഭാഗത്ത് സോയിൽ ടെസ്റ്റ് നടത്തുന്നു.