കോതമംഗലം : – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക സംഘമെത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് വിജിലൻസ് പുറത്തു കൊണ്ടു വന്ന സാഹചര്യത്തിലാണ് റവന്യൂ സംഘം അപേക്ഷകരെ തേടി നേരിട്ടു വീടുകളിൽ എത്തിയത്. എറണാകുളം കളക്ട്രേറ്റിൽ നിന്നും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുമുള്ള പ്രത്യേക സംഘമാണ് വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പ്രവാസിയായ ഷിബു ജോസിൻ്റെ വീട്ടിൽ എത്തിയത്.
എന്നാൽ താൻ നിയമാനുസൃതമായ രീതിയിലാണ് അപേക്ഷ സമർപ്പിച്ചതെന്നും, രണ്ട് വർഷമായി നാട്ടിൽ ജോലിയില്ലാതെ വൃക്കരോഗിയായി കഴിയുകയായിരുന്നുവെന്നും ഷിബു ജോസ് പറഞ്ഞു. ഏഴ് മാസം മുമ്പ് വൃക്ക മാറ്റിവച്ചതിന് 18 ലക്ഷം രൂപ ചെലവായെന്നും ഇപ്പോൾ തുടർചികിത്സക്ക് 30,000 രൂപ മാസം തോറും വേണമെന്നും ഷിബു കൂട്ടിച്ചേർത്തു. 18 വർഷം കുവൈറ്റിൽ ജോലിയുണ്ടായിരുന്ന തനിക്ക് ഈ വീടും 19 സെൻ്റ് സ്ഥലവും അല്ലാതെ മറ്റ് സ്വത്തുക്കളോ വരുമാനമോ ഇല്ലെന്നും ഷിബു പറഞ്ഞു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx