Connect with us

Hi, what are you looking for?

SPORTS

ലോകത്തുള്ള സർവ്വ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു മതമാണ് സ്പോർട്സ് : വി എ മൊയ്‌ദീൻ നൈന ഐ ആർ എസ്

കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ്, ജി വി രാജാ അവാർഡ് ജേതാവ് വി എ മൊയ്‌ദീൻ നൈന ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. സൗഹൃദവും സാഹോദര്യവും വളർത്തിയെടുക്കുവാനുള്ള വേദിയാകണം സ്പോർട്സ് മേളകളെന്നും മൂല്യാധിഷ്ഠിതമായ സ്പോർട്സ് സംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കണമെന്നും ആത്മാർത്ഥതയും, ആത്മ സമർപ്പണവും സ്പോർട്സ്മാന്റെ മുഖമുദ്രകളായിരിക്കണമെന്നും ഇവയെല്ലാം ആത്മവിശ്വാസവും അതിജീവനവും കരുപ്പിടിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു . ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെ മുൻ കസ്റ്റംസ് കമ്മിഷണറുമായിരുന്നു അദ്ദേഹം.

സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് ഉദ്ഘാടനച്ചടങ്ങിന്റെ അധ്യക്ഷപദം അലങ്കരിച്ചു.സ്കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ നയനാ ഷാജി മേക്കുന്നേൽ സ്വാഗതവും പ്രൈമറി വിഭാഗം കോ – ഓഡിനേറ്റർ അനിലാ മേരി സാം നന്ദിയും രേഖപ്പെടുത്തി.

ചിത്രം : എം എ ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ് വി എ മൊയ്‌ദീൻ നൈന ഉദ്ഘാടനം ചെയ്യുന്നു.ഇടത്തു നിന്ന് ജോയ് പോൾ, അനിലാ മേരി സാം,ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളായ ആരൺ മനോജ്‌. നെവിൻ പോൾ. ജോഷ്വാ എൽദോ അരവിന്ദ്, ആൻ മരിയ ഗ്രിഗി, വിഷ്ണു റെജി (ആർച്ചറി കോച്ച് )സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ് എന്നിവർ സമീപം.

You May Also Like

error: Content is protected !!