കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിൽ ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം നടത്തി.സബ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.19 ലക്ഷം രൂപ ചെലവാഴിച്ചാണ് സബ് സെന്റർ നിർമ്മിക്കുന്നത്. ചടങ്ങിൽ ബ്ലോക്ക് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ഡെയ്‌സി ജോയി,ആലീസ് സിബി,ശ്രീജ ബിജു,ഷീല രാജീവ്,സി പി ഐ എം ലോക്കൽ സെക്രട്ടറി കെ റ്റി പൊന്നച്ചൻ,വിവിധ രാഷ്ട്രീയ പ്രവർത്തകർ,പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.സബ് സെന്റർ നിർമ്മിക്കുന്നതിന് ആവശ്യമായ 15 സെന്റ് സ്ഥലം ഫോറസ്റ്റിൽ നിന്നുമാണ് ലഭ്യമായത്.വെള്ളാരംകുത്തിൽ സബ് സെന്റർ വേണമെന്നുള്ളത് ദീർഘനാളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്.
