കോതമംഗലം : ഭിന്നശേഷിക്കാർക്കുള്ള പീസ് വാലിയുടെ “ആടും കൂടും” പദ്ധതിക്ക് തുടക്കമായി.ആന്റണി ജോൺ എം എൽ എ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷി പരിമിത ജീവിത കാലയളവിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കഴിയാനുള്ള അവസരമാണ് വളർത്തു മൃഗങ്ങളെ നൽകുന്ന പദ്ധതിയിലൂടെ പീസ് വാലി
സാധ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.മുൻ മന്ത്രി ടി യു കുരുവിള ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
ഇരുമലപ്പടി സ്വദേശി സുധാകരനാണ് ആദ്യ ഗുണഭോക്താവ്.മൂന്നു കുഞ്ഞാടിനെയും ഒരു തള്ളയാടിനെയുമാണ് നൽകുന്നത്.കൂട് ഉൾപ്പടെ
20000/- രൂപയാണ് പദ്ധതി ചിലവ്.ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സംവിധാനിച്ച ഓട്ടോറിക്ഷ,എൽ ഇ ഡി നിർമാണ യൂണിറ്റ്,സൈക്കിൾ റിപ്പയർ യൂണിറ്റ് എന്നീ പദ്ധതികളും ഭിന്നശേഷിക്കാർക്കായി ഇതിനോടകം പീസ് വാലി നൽകിയിട്ടുണ്ട്. ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പീസ് വാലി ഭാരവാഹികളായ പി എം അബൂബക്കർ,രാജീവ് പള്ളുരുത്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.