കോതമംഗലം : റവന്യൂ ജില്ല കായിക മേള നവംബർ ഇരുപത്തി ഒന്ന് മുതൽ ഇരുപത്തിമൂന്ന് വരെ കോതമംഗലത്ത് . വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ റവന്യൂ ജില്ല കായിക മേള കോതമംഗലത്ത് നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ആന്റണി ജോൺ എം.എൽ.എ പറഞ്ഞു. കോതമംഗലം മാർ ബേസിൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം ജില്ലയിൽ വിദ്യഭ്യാസ വകുപ്പ് നടത്തുന്ന 2 മത്തെ മേളയാണ് കായിക മേള. നവംബർ 21 മുതൽ 23 വരെ കോതമംഗലം മാർ അത്തനേഷിയസ് കോളേജ് ഗ്രൗണ്ടിൽ വെച്ചു നടക്കും.
മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശൻ, എം.പിമാരായ അഡ്വ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, തോമസ് ചാഴിക്കാടൻ, എം.എൽ.എമാരായ എൽദോസ് കുന്നപ്പള്ളി, റോജി എം. ജോൺ, അൻവർ സാദത്ത്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്സി, കെ ബാബു, ടി.ജെ വിനോദ്, ഉമ തോമസ്, അഡ്വ. പി.വി ശ്രീനിജിൻ, അഡ്വ. അനൂപ് ജേക്കബ്, ആന്റണി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ജില്ലാ കലക്ടർ രേണു രാജ് തുടങ്ങിയവർ രക്ഷാധികാരികളായ സംഘാടകസമിതിയുടെ ചെയർമാൻ ആന്റണി ജോൺ എം.എൽ.എ യാണ് . കോതമംഗലം മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം വൈസ് ചെയർമാനും ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ ജനറൽ കൺവീനറുമാണ്.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ് അധ്യക്ഷത വഹിച്ചു.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് കെ എ, കെ വി തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ റിൻസ് റോയ്, അഡ്വ. ജോസ് വർഗീസ്, റോസിലി ഷിബു എന്നിവർ പങ്കെടുത്തു. മാർ ബേസിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി സോമി പി മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ വിവിധ സ്കൂൾ പ്രധാന അധ്യാപകർ, സംഘടനാ പ്രതിനിധികൾ മുതലായവർ പങ്കെടുത്തു.
കൗൺസിലർമാർ ചെയർമാന്മാരായും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം നൽകും. കുട്ടികൾക്ക് വേണ്ട താമസ സൗകര്യവും അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ എല്ലാ വേദികളും വൈദ്യ സഹായവും തയ്യാറാക്കും.