Connect with us

Hi, what are you looking for?

NEWS

ബഫർസോൺ പ്രശ്നം ശാശ്വത പരിഹാരം ഉണ്ടാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

കോതമംഗലം: സംരക്ഷിത വനമേഖലയോട് ചേർന്ന് ഒരു കിലോമീറ്റർ ആകാശദൂരം ബഫർ സോൺ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധി മലയോര മേഖലയിൽ കടുത്ത ആശങ്ക വിതച്ചിരിക്കുകയാണെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ. കാർഷികമേഖലയുടെ തകർച്ചയും വന്യജീവി ശല്ല്യവും മൂലം ക്ലേശം അനുഭവിക്കുന്ന മലയോര കർഷകർക്ക് ഇരുട്ടടിയായി ബഫർ സോൺ പ്രഖ്യാപനം മാറി. കർഷകരാണ് ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകർ . എന്നാൽ മലയോര കർഷകരെ രണ്ടാംകിട പൗരന്മാരായി കാണുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

കോതമംഗലം മേഖലയിലെ തട്ടേക്കാട് പക്ഷി സങ്കേതത്തോട് അനുബന്ധിച്ച് ബഫർസോൺ പ്രഖ്യാപിച്ച നടപടി ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്വാപിക്കുവാൻ മന്ത്രിസഭ നടത്തിയ ശിപാർശ പിൻവലിക്കണം. ജനപ്രതിനിധികൾ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കാൻ തയ്യാറാകണം. ജനവാസ മേഖലകളിൽ ബഫർ സോൺ പുജ്യം കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും, നിലവിൽ ജനവാസ മേഖലയിലേക്ക് വ്യാപിച്ച് കിടക്കുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തികൾ പുനർനിർണയിച്ചു ഉത്തരവിറക്കണമെന്നും അദ്ദേഹം
പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...