Connect with us

Hi, what are you looking for?

NEWS

പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ലൈഫ് ഭവന പദ്ധതി അട്ടിമറിക്കും എതിരെ ജനകീയ സമരസമിതി പ്രതിഷേധ മാർച്ചും കുടിൽ കെട്ടി സമരവും നടത്തും

പല്ലാരിമംഗലം. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും ലൈഫ് ഭവന പദ്ധതി അട്ടിമറിക്കും എതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ മാർച്ചും പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുടിൽ കെട്ടി സമരവും ജൂൺ 6 തിങ്കൾ രാവിലെ പത്ത് മണിക്ക് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ
എൻ.കെ. നാസർ ഉത് ഘാടനം ചെയ്യും.
17 മാസങ്ങൾ പിന്നിട്ട LDF ഭരണസമിതിയിലെ ഭരണക്കാരുടെ തമ്മിലടിയും സർക്കാർ നിയമങ്ങൾ കാറ്റിൽപറത്തി പൊതു ജനങ്ങളിൽ നിന്നും അധിക ഫീസുകൾ ഈടാക്കിയും സർവ്വ മേഖലയിലും അഴിമതി മൂലവും നാളിത വരെയായിട്ടും പാവപ്പെട്ടവന്റെ സ്വപ്നമായ അന്തിയുറങ്ങാൻ ഉള്ള ഒരു വീട് പോലും നൽകാതെ സമ്പൂർണ്ണ പരാജയത്തിലാണ്
സ്വജന പക്ഷപാതം അവസാനിപ്പിക്കുക
ആസൂത്രണം ചെയ്യാതെ പ്രഖ്യാപിച്ച പദ്ധതികൾ ഉപേക്ഷിക്കുക. നിലവാരമില്ലാത്ത നിർമാണങ്ങളിലെ ക്രമക്കേട് കണ്ടെത്തുക,
ഓഫിസ് പ്രവർത്തനം കാര്യക്ഷമമാക്കുക
പഞ്ചായത്തിൽ എത്തുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കു നേരിടുന്ന കാലതാമസം ഒഴിവാക്കുക
അഴിമതി വിരന്മാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക.
സൂപ്പർ പ്രസിഡന്റ് ഭരണം അവസാനിപ്പിക്കുക ആശ്രയ കിറ്റിലെ തിരിമറി അന്വേഷിക്കുക.സർക്കാർ നിയമനങ്ങൾ കാറ്റിൽ പറത്തി വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ നിന്നും അധിക ഫീസ് ഈടാക്കുന്ന സെക്രട്ടറിയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുക.
കോവിഡ് കാലയളവിൽ ജോലിയെടുക്കാത്ത താത്കാലിക ജീവനക്കാർക്ക് പാർട്ടി ഫണ്ടിലേക്ക് കോഴ വാങ്ങി ശമ്പളം നൽകിയതിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്ത സമ്മേളനത്തിൽ ജനകീയ സമരസമിതി നേതാക്കളായ ജലീൽ പുല്ലാരി, കെ.എം ഇഖ്ബാൽ, അലി അൾട്ടിമ, ബാവ മുറിയോടിയിൽ, റെഷീദ് പെരുമ്പിച്ചാലി എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം:ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണലിൽ 55 വര്‍ഷം പ്രവര്‍ത്തിച്ചതിനുള്ള  മൈല്‍സ്റ്റോണ്‍ ഷെവറോണ്‍ അവാര്‍ഡിന് മുന്‍ മന്ത്രി ടി.യു. കുരുവിള അര്‍ഹനായി.ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ കെ.ബി. ഷൈന്‍കുമാർ അവാര്‍ഡ് സമ്മാനിച്ചു. വി.എസ്. ജയേഷ്, കെ.പി. പീറ്റര്‍,...

NEWS

കോതമംഗലം :യു ഡി എഫ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശിദീകരണ യോഗം നടത്തി മണ്ഡലം പ്രസിഡന്റ്‌ മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം യുഡിഫ് കൺവീനർ MS എൽദോസ് ഉദ്ഘാടനം...

CRIME

കോതമംഗലം : ഊന്നുകൽ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തുള്ള അടിമാലി സ്വദേശിയെ കണ്ടെത്താനായില്ല. വേങ്ങൂർ സ്വദേശിനി ശാന്ത(61)യെ കൊലപ്പെടുത്തി ആഭരണവുമായി കടന്നുകളഞ്ഞ പ്രതിയെന്ന് സംശയിക്കുന്ന രാജേഷിനായി തിരച്ചിൽ അഞ്ച് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും...

NEWS

കോതമംഗലം : നിർദ്ധനരെ ചേർത്തുപിടിക്കാനും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണമെന്നത് കാലഘട്ടത്തിൻ്റ ആവശ്യമായി കാണണമെന്ന് മുൻ എം എൽ എ എൽദോ എബ്രഹാം ആഹ്വാനം ചെയ്തു. സി പി ഐ...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം:- കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും അയൽക്കൂട്ടം സംഗമവും സംഘടിപ്പിച്ചു. സിൽവർ ജൂബിലിയുടെയും അയൽക്കൂട്ട സംഗമത്തിന്റെയും ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...

error: Content is protected !!