Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ അമ്മ അറിയാന്‍ സൈബര്‍ സുരക്ഷ പരിശീലന ക്ലാസിന് തുടക്കമായി

കോതമംഗലം; ഹൈസ്കൂളുകളിൽ കൈറ്റ് സ്ഥാപിച്ചിട്ടുള്ള (little kites IT hubs) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷ (cyber security training) പരിശീലനം നൽകുന്ന അമ്മഅറിയാന്‍ പദ്ധതിക്ക് ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ തുടക്കമായി.

സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാ​ഗമായി സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കും മനസിലാക്കാന്‍ മെയ് 7 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാ​ഗമായി ഇതുവരെ 1.56 ലക്ഷം അമ്മമാരാണ് 5 സെക്ഷനുകളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം ഇതുവരെ പൂർത്തിയാക്കിയത്.


ജില്ലയിലെ ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകള്‍ വഴിയാണ് രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം നല്‍കുന്നത്.

പരിശീലന പരിപാടിയുടെ സ്ക്കൂള്‍ തല ഉദ്ഘാടനം പ്രധാന അധ്യാപിക ശ്രീകല ടി ഉദ്ഘാടനം ചെയ്യ്തു.. പി ടി എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷനായി.ഹൈസ്ക്കൂള്‍ വിഭാഗം സീനിയര്‍ അധ്യാപിക സിന്ധു ടി എന്‍,മാതൃസംഗമം ചെയര്‍പേഴ്സണ്‍ റംല ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു.ഐ ടി അധ്യാപികയായ നീന വര്‍ഗ്ഗീസ് ,കെ എച്ച് സൈനുദ്ധീന്‍ ,ജലാലുദ്ധീന്‍ പി .ബി പരിശീലനം പൂര്‍ത്തീകരിച്ച ഐ ടി വിദ്യര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

You May Also Like

error: Content is protected !!