Connect with us

Hi, what are you looking for?

CRIME

ക്വാറിയിലെ കളക്ഷൻ തുക കവർച്ച കേസ്; ഒളിവിൽ കഴിഞ്ഞ കോട്ടപ്പടി സ്വദേശിയായ മുഖ്യപ്രതിയെ പിടികൂടി.

മുവാറ്റുപുഴ : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത്‌ മുടവൻകുന്നേൽ വീട്ടിൽ ജെറിൽ ജോർജ് (കുരിയാപ്പി 34) നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത്‌ വച്ച് കൂത്താട്ടുകുളം ഭാഗത്തു നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് വാഹനം വട്ടം വച്ച്‌ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.

കോട്ടപ്പടി ഭാഗത്ത്‌ ഫുട്ബോൾ കോച്ച് ആയി ജോലി ചെയ്തിരുന്ന ജെറിലിന് 2020 ൽ പാലക്കാട്‌ കോങ്ങാട് സ്റ്റേഷൻ പരിധിയിൽ കാറിൽ യാത്ര ചെയ്തു വന്ന ഡോക്ടരെയും കുടുംബത്തെയും അക്രമിച്ച്‌ 26 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മറ്റു വസ്തുക്കളും കവർച്ച ചെയ്ത കേസുണ്ട്. ആലുവ, കോട്ടപ്പടി എന്നിവിടങ്ങളിലും നിരവധി സമാന കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആസൂത്രണം നടത്തിയ പ്രതികൾക്കായും അവരെ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തവരെയും പറ്റിയുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും കൂടി പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

https://kothamangalamnews.com/kothamangalam-koothattukulam-paramada-cash-robbery-case-news.html

You May Also Like

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം – കോട്ടപ്പടിയിൽ വീടിൻ്റ മുറ്റത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി.മൂന്നാംതോട്, അംഗൻവാടിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വിറകുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ ഉച്ചയോടെയാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ...

CRIME

കോതമംഗലം: വീട്ടില്‍ അതിക്രമിച്ച് കയറി അയല്‍വാസി യുവാവിനെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും, 15000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍...

NEWS

കോട്ടപ്പടി : വടശ്ശേരി കവലയില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് വടാശ്ശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ചേറങ്ങനാല്‍ കവലയില്‍ പ്രതിഷേധ യോഗവും നടത്തി. ബിജെപി കോട്ടപ്പടി...

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

NEWS

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍...

NEWS

മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍...

NEWS

കോട്ടപ്പടി : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും,എറണാകുളം എംപ്ലോയബിലിറ്റി സെൻററും ചേർന്ന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിന്റെ സഹകരണത്തോടെ ഉദ്യോഗ് 25 എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കോതമംഗലം...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

error: Content is protected !!