കോതമംഗലം : മാലിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെങ്കര ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇടുക്കി എം പി അഡ്വ: ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് ഗ്രേസ്സി ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു.ബാങ്കിന്റെ ആദ്യകാല 100 അംഗങ്ങളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന അംഗങ്ങളെ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദരിച്ചു. ചികിത്സാ സഹായവിതരണം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ , മരണാനന്തര ധനസഹായ വിതരണം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ,2020-21 വർഷത്തെ ലാഭ-വിഹിത വിതരണ ഉദ്ഘാടനം സർക്കാർ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ ശിവൻ തുടങ്ങിയവർ നിർവഹിച്ചു. വിവിധ രാഷ്ട്രീയ-സമുദായ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് കുര്യൻ സ്വാഗതവും, സെക്രട്ടറി ഇൻ ചാർജ് ഗ്രേസ്സി ജോർജ്ജ് കൃതഞ്ജതയും രേഖപ്പെടുത്തി.
ചിത്രം : മാലിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചെങ്കര ബ്രാഞ്ചിന്റെ ഉത്‌ഘാടനം ഇടുക്കി എം. പി. അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിക്കുന്നു.

























































