പല്ലാരിമംഗലം: പല്ലാരിമംഗലം വെയിറ്റിംഗ് ഷെഢ് കവലക്ക് സമീപം രാവിലെ പ്രത്യക്ഷപ്പെട്ട ചെന്നായ പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫോറസ് വകുപ്പ് മുളളരിങ്ങാട് സെക്ഷൻ ഓഫീസർ ജോൺ ജോസഫ്, ബി എഫ് ഒ മാരായ കെ എ ഷെമീർ, കെ എസ് സുരേഷ്, ശരത്, വൈൽഡ് ലൈഫ് റെസ്ക്യു അംഗം വർഗ്ഗീസ് ആവോലിച്ചാൽ, ഫോറസ്റ്റ് ഡ്രൈവർ അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നായയെ ആസൂത്രിതമായി ചാക്കിലാക്കിയത്. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്കയൊഴിഞ്ഞത്.
പിടികൂടിയ ചെന്നായയെ പല്ലാരിമംഗലം മൃഗാശുപത്രിയിലെത്തിച്ച് ഡോക്ടർ റസീന കരീമിൻ്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകി. ചെന്നായയെ പിടിക്കാൻ സമയോജിത ഇടപെടൽ നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും,പോലീസിനും, നാട്ടുകാർക്കും ഗ്രാമപഞ്ചായത്തിൻ്റെ നന്ദി അറിയിക്കുന്നതായി വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് പറഞ്ഞു. ചെന്നായയെ
മുള്ളരിങ്ങാട് വനത്തിൽ തുറന്ന് വിടുമെന്ന് ഫോറസ് അധികാരികൾ അറിയിച്ചു.