Connect with us

Hi, what are you looking for?

NEWS

കാറ്റിൽ ആടിയൂലഞ്ഞത് കോതമംഗലത്തെ കർഷകരുടെ സ്വപ്‌നങ്ങളും, പ്രതീക്ഷകളും; 1.07 കോടി രൂപയുടെ നാശനഷ്ടം.

കോതമംഗലം : ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റും മഴയും കോതമംഗലത്തെ കാർഷിക മേഖലക്ക് കനത്ത പ്രഹരമാണ് ഉണ്ടാക്കിയത്. കോതമംഗലം മുനിസിപ്പാലിറ്റി, കീരംപാറ, കവളങ്ങാട്, നെല്ലിക്കുഴി, പിണ്ടിമന,കുട്ടമ്പുഴ, വാരപ്പെട്ടി, പോത്താനിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലാണ് കർഷകരുടെ പ്രതീക്ഷകളെ തകർത്തു കൊണ്ട് കാറ്റ് ആഞ്ഞടിച്ചത്. ബ്ലോക്കുതലത്തിൽ 197 കർഷകർക്കായി 1.07 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തുന്നത്. ആകെ 13,350 കുലച്ച നേന്ത്ര വാഴകളും 6,300കുലയ്ക്കാത്ത നേന്ത്ര വാഴകളും 1774 റബ്ബർ മരങ്ങളും, 149 ജാതി മരങ്ങളും, 9 തെങ്ങുകളും, 57 കൊക്കോ മരങ്ങളും പൂർണ്ണമായും നശിച്ചു. നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ച് പ്രാഥമിക നഷ്ടം വിലയിരുത്തി.

കീരംപാറയിൽ 35 കർഷകരുടെ 5500 കുലച്ച വാഴകളും 1500 കുലക്കാത്ത വാഴകളും 1200 റബ്ബറും 125 ജാതിയും 210 കമുകും നശിച്ചതു മൂലം 46 ലക്ഷം രൂപയുടെ നാശനഷ്ടവും,
കോതമംഗലം മുനിസിപ്പാലിറ്റിയിൽ 23 കർഷകരുടെ 3000 കുലച്ച വാഴകളും 1100 കുലക്കാത്ത വാഴകളും നശിച്ചത് മൂലം 18 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. കവളങ്ങാട് 45 കർഷകരുടെ 1200 കുലച്ച വാഴകളും 1800 കുലക്കാത്ത വാഴകളും 150 റബ്ബറും നശിച്ചതു മൂലം 13 ലക്ഷം രൂപയുടെ നാശനഷ്ടവും, കുട്ടമ്പുഴയിൽ 28 കർഷകരുടെ 250 കുലച്ച വാഴകളും 500 കുലക്കാത്ത വാഴകളും 320 റബ്ബർ, 12 ജാതി, 57 കൊക്കോ, 7 തെങ്ങ് എന്നിവ നശിച്ചതു മൂലം 12 ലക്ഷം രൂപയുടെ നാശനഷ്ടവും, പിണ്ടിമനയിൽ 26 കർഷകരുടെ 700 കുലച്ച വാഴകളും 550 കുലക്കാത്ത വാഴകളും 24 റബ്ബറും 12 ജാതിയും നശിച്ചതിൽ ആറു ലക്ഷം രൂപയുടെ നാശനഷ്ടവും, നെല്ലിക്കുഴിയിൽ 11 കർഷകരുടെ 1950 കുലച്ച വാഴകളും 350 കുലക്കാത്ത വാഴകളും 20 റബ്ബറും നശിച്ചതിൽ 6.75 രൂപയുടെ നാശനഷ്ടവും വിലയിരുത്തുന്നു.

വാരപ്പെട്ടിയിൽ 15 കർഷകരുടെ 400 കുലച്ച വാഴകളും 350 കുലക്കാത്ത വാഴകളും 25 റബ്ബറും രണ്ട് തെങ്ങും നശിച്ചതു മൂലം 3 ലക്ഷം രൂപയുടെ നാശനഷ്ടവും, പോത്താനിക്കാട് പഞ്ചായത്തിൽ 8 കർഷകരുടെ 250 കുലച്ച വാഴകളും 150 കുലക്കാത്ത വാഴകളും 15 റബ്ബറും നശിച്ചതു മൂലം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടവും, കോട്ടപ്പടിയിൽ 6 കർഷകരുടെ 100 കുലച്ച വാഴകളും 20 റബ്ബറും നശിച്ചതു മൂലം അമ്പതിനായിരം രൂപയുടെ നാശനഷ്ടവും വിലയിരുത്തുന്നു. കൃഷി നാശം ഉണ്ടായ കർഷകർ പ്രകൃതിക്ഷോഭം, വിള ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കായി അതാത് കൃഷി ഭവനുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...