Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പണിമുടക്ക് രണ്ടാം ദിനം: നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി.

കോതമംഗലം : സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതു പണിമുടക്കിന്റെ ഭാഗമായി രണ്ടാം ദിവസം കോതമംഗലം നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ചൊവ്വാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ജങ്ങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു മുന്നില്‍ എത്തിച്ചേര്‍ന്നതോടെ പൊതുസമ്മേളനം ആരംഭിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യ്തു. സി.ഐ.ടി.യു. എരിയ കമ്മറ്റി വൈസ് പ്രസിഡന്റ് പി.പി. മൈതീൻ ഷാ അദ്ധ്യക്ഷനായി. ഐ.എന്‍.ടി.യു.സി. റീജിയണൽ പ്രസിഡന്റ് അബു മൊയ്തീൻ സ്വാഗതം പറഞ്ഞു.

 

എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി , സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി സി.പി.എസ്. ബാലന്‍, എ.ഐ.ടി.യു.ഡി. താലൂക്ക് സെക്രട്ടറി എം.എസ്. ജോർജ് , ഐ.എൻ.ടി.യു.സി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റോയി കെ.പോൾ , സീതി മുഹമ്മദ്, ജില്ലാ സെക്രട്ടറി, ചന്ദ്രലേഖ ശശിധരന്‍ , ഷാജി പീച്ചക്കര,കെ.എം.ബഷീർ, കെ.പി.മോഹനൻ , വി.കെ. ജിൻസ്, രാജമ്മ രഘു , എസ്.കെ.എം.ബഷീർ, വിൽസൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ: 48 മണിക്കൂർ പണിമുടക്കിന്റെ രണ്ടാം ദിനം കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിൽ സംയുക്ത ട്രേഡ് യൂണിയൻ താലൂക്ക് സമിതി പൊതുസമ്മേളന ളം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...