Connect with us

Hi, what are you looking for?

NEWS

കിസ്സാൻ മേളയും ജില്ലയിലെ കൃഷി വകുപ്പ് അവാർഡ് വിതരണവും കോതമംഗലത്ത് നടന്നു.

കോതമംഗലം : കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ കർഷക അവാർഡ് വിതരണവും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസ്സാൻ മേളയും കോതമംഗലത്ത് നടന്നു.എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന ചടങ്ങിൽ അവാർഡ് വിതരണത്തിൻ്റേയും ബ്ലോക്ക്തല കിസ്സാൻ ,മേളയുടേയും ഉത്ഘാടനം ആൻ്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്സ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, നിസാമോൾ ഇസ്മയിൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജെസ്സി സാജു, വി.സി.ചാക്കോ, സീമ സിബി, പി.കെ.ചന്ദ്രശേഖരൻ നായർ, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ.എം.ബബിത പദ്ധതി വിശദീകരണം നടത്തി.

സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി സംബന്ധിച്ച് എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ഷോജി ജോയ് എഡിസൺ ക്ലാസെടുത്തു. ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ കർഷക ഗ്രൂപ്പുകൾ തയ്യാറാക്കിയ ജൈവവളങ്ങളുടേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടേയും പ്രദർശനവും, വിൽപ്പനയും, നേര്യമംഗലം ഫാമിൻ്റെ ഉൾപ്പെടെയുള്ള പ്രദർശന സ്റ്റാളുകളും കിസ്സാൻ മേളക്ക് കൊഴുപ്പേകി.ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശമുയർത്തിക്കൊണ്ട് കർഷകർക്ക് സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടത്തി. കർഷകർക്ക് സൗജന്യ മണ്ണുപരിശോധനയും മേളയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

ജില്ലയിൽ കാർഷിക മേഖലയിൽ വിവിധങ്ങളായ കഴിവുകൾ തെളിയിച്ച കൃഷി വകുപ്പിൻ്റെ അവാർഡിന് അർഹരായ മികച്ച കർഷകരെയും, വിദ്യാർത്ഥികളേയും സ്ഥാപനങ്ങളേയും, കൃഷി ഉദ്യോഗസ്ഥരേയും ചടങ്ങിൽ ആദരിച്ചു. മേളയുടെ ഭാഗമായുള്ള പഞ്ചായത്ത്തല പ്രദർശന സ്റ്റാളുകളുടെ മത്സരത്തിൽ പിണ്ടിമന കൃഷിഭവൻ ഒന്നാം സ്ഥാനവും നെല്ലിക്കുഴി കൃഷിഭവൻ, പല്ലാരിമംഗലം കൃഷിഭവൻ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മുനിസിപ്പൽ വൈസ് ചെയർപെഴ്സൺ സിന്ധു ഗണേഷൻ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു നന്ദിയും പറഞ്ഞു.

ഫോട്ടോ: കൃഷി വകുപ്പുപ്പിൻ്റെ ജില്ലാതല അവാർഡ് വിതരണവും, ബ്ലോക്ക് തല കിസ്സാൻ മേളയും ആൻ്റണി ജോൺ എം എൽ.എ ഉത്ഘാടനം ഉത്ഘാടനം ചെയ്യുന്നു.

You May Also Like

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

NEWS

കോതമംഗലം: രാജ്യത്ത് യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സായുധ പോലീസിനെ വിന്യസിച്ചു. പോലീസ് നിരീക്ഷണവും ശക്തമാക്കി. ഇന്നലെ ഉച്ചയോടെയാണ് സായുധ പോലീസ് സ്ഥലത്തെത്തിയത്. ഇടമലയാര്‍ ഡാം...

NEWS

കോതമംഗലം: കൊതുക് വ്യാപനം ശക്തമായതോടെ താലൂക്കിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഉന്നതിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഏതാനും പേര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്....

NEWS

കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിര്‍ദേശാനുസരണം കോതമംഗലം മിനി സിവില്‍ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. മിനി സിവില്‍ സ്റ്റേഷന്‍ മന്ദിരത്തിലെ...

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഒൻപതു വർഷം കൊണ്ട് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരിനെയും, എം എൽ എ യായ തന്നെയും, ഇപ്പോഴത്തെ...

NEWS

കോതമംഗലം – കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററും, ലേബർ റൂമും എത്രയും വേഗം തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കോതമംഗലം – കവളങ്ങാട്ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ താലൂക്ക്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ടൂറിസം സർക്കാർ എഫ് എസ് ഐ ടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയ അഴിമതി കരാർ റദ്ദ് ചെയ്യണമെന്ന് മുൻമന്ത്രി ടി യു കുരുവിള...

NEWS

കോതമംഗലം: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് പോലീസ് സംഘം എത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധന നടത്തിയത്. ആലുവ സ്പെഷല്‍...

error: Content is protected !!