Connect with us

Hi, what are you looking for?

NEWS

അനാവശ്യമായി വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിക്കെതിരെ പ്രതിഷേധവുമായി മർച്ചൻ്റ് യൂത്ത് വിംഗ്.

കോതമംഗലം: തങ്കളം ബൈപാസ് ജംഗഷനിലെ ഓട നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നു. കാന വൃത്തിയാക്കി മലിനജലം ഒഴുക്കി കളയാതെ സമീപത്തെ വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിക്കെതിരെ പ്രതിഷേധവുമായി മർച്ചൻ്റ് യൂത്ത് വിംഗ്. രാത്രിയുടെ മറവിൽ സാമുഹ്യ വിരുദ്ധർ കൊണ്ടിടുന്ന മാലിന്യത്തിന് വ്യാപാരികൾ ഉത്തരവാദികളാക്കിയാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്. ഇഞ്ചകുടി വെജിറ്റബിൾസ്,അന്ത്രു പച്ചക്കറി വ്യാപാരം , ആക്രി കട നടത്തുന്ന ശാഹുൽ ഹമീദ്,ഗ്രീൻപാർക് വെജിറ്റബിൾസ് മർഹബ ചിക്കൻ സെന്റർ , എം.കെ.എം ഫിഷറീസ്, കടലോരം ഫിഷറീസ്, ഗ്രാൻഡ് ബേക്കറി എന്നീ കടകൾക്കാണ് മാലിന്യം ഒഴുക്കുന്നുവെന്ന് പറഞ്ഞ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്.

നിലവിൽ ക്ലൗഡ് 9 ന്റെ മുമ്പിൽ ഉള്ള കനയിൽ മലിനജലം കെട്ടി കിടക്കുന്നതാണ് പ്രശ്നം. ക്ലൗഡ് 9 ന്റെ എതിർവശത്തായി മുൻസിപ്പാലിറ്റി ഇപ്പോൾ പുതിയ ഓട നിർമാണം നടക്കുന്നുണ്ടെങ്കിലും, പണി ഇഴഞ്ഞ് നീങ്ങുന്നതിനാലാണ് അവിടെ വെള്ളം കെട്ടി കിടക്കുന്നത്. യാതൊരു മാലിന്യവും ഇല്ലാത്ത പച്ചക്കറി ആക്രി കടകൾക്കും, മാലിന്യ സംസ്ക്കരണ സംവിധാനം ഒരിക്കിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്കുമെതിരെ നോട്ടീസ് നൽകി വ്യാപാരികളെ ഉപദ്രവിക്കുന്ന നടപടികളിൽ നിന്നും നഗരസഭ പിൻ വാങ്ങണമന്നാണ് വ്യാപാരികളുടെ ആവശ്യം.എല്ലാ വിധ ശിക്ഷാ നടപടിയിൽ നിന്നും വ്യാപാരികളെ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട്‌ ഷെമീർ മുഹമ്മദ്‌ ആവിശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 8. 5 കിലോമീറ്റർ...

NEWS

കോതമംഗലം :സാമൂഹിക, സാമുദായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയനും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സഹകാരിയുമായിരുന്ന മണ്ണാറപ്രായിൽ ഷെവ. എം. ഐ. വർഗീസ് തന്റെ സപ്തതിയോടനുബന്ധിച്ചു 2004 ൽ ആരംഭിച്ച ഷെവ. എം....

NEWS

കോതമംഗലം: കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോതമംഗലം അഗ്രോടൂറിസം പ്രൊജക്ടും കർഷക സംഗമവും പിണ്ടിമന ചെങ്കരയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ. ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.കോതമംഗലം അഗ്രികൾചറൽ...

NEWS

കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകട സാധ്യത അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്. കവളങ്ങാട് പരീക്കണ്ണിയില്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി...

error: Content is protected !!