Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലം എം എ എഞ്ചിനീയറിംഗ് കോളേജിന് അഭിമാനമായി പുതിയ വി.എസ്. എസ്.സി ഡയറക്ടർ.

കോതമംഗലം :എം എ എഞ്ചിനീയറിങ്ങ് കോളേജിന് അഭിമാനമായി പുതിയ വി എസ് എസ് സി ഡയറക്ടർ.വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വി എസ് എസ് സി) പുതിയ ഡയറക്ടറായി ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ ചുമതലയേറ്റെടുത്തപ്പോൾ അത് കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിങ്ങ് കോളേജിന് അഭിമാന നിമിഷമായി. എയർ ഇന്ത്യ ചെയർമാൻ ആയിരുന്ന റോയി പോൾ ഐ.എ.എസ് . അടക്കം ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത മാർ അത്തനേഷ്യസ് എഞ്ചിനീയറിങ്ങ് കോളേജിന്റെ മികവിന്റെ മുദ്രയായി ഇപ്പോൾ വി എസ് എസ് സി യുടെ പുതിയ ഡയറക്ടർ നിയമനവും. 1980-85 കാലഘട്ടത്തിൽ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്ന ഉണ്ണികൃഷ്ണൻ നായർ വി എസ് എസ് സി ഡയറക്ടറായ ആഹ്ളാദത്തിലാണ് വിദ്യാർത്ഥികളും ആദ്ധ്യാപകരും മാനേജ്മെന്റും.

പുതിയ വി എസ് എസ് സി ഡയറക്ടറെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ . വിന്നി വർഗീസ്, പ്രിൻസിപ്പാൾ ഡോ. മാത്യു കെ, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിഭാഗം മേധാവി ഡോ. ബിനു മർക്കോസ് എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അടുത്ത ആഴ്ച്ചയോടെ കോളേജിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഗഗൻയാൻ പദ്ധതി രൂപരേഖ തയ്യാറാക്കുന്നത് മുതൽ നിർണ്ണായക പങ്ക് വഹിച്ച ഉണ്ണികൃഷ്ണൻ നായർ വി എസ് എസ് സി ഡെപ്യൂട്ടി ഡയറക്ടർ , അഡ്വാൻസ് സ്പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം പ്രോഗ്രാം ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ അസ്സോസിയേഷൻ പഠന ഗ്രൂപ്പുകളുടെ തലവൻ ആയിരുന്നു. മനുഷ്യ ബഹിരാകാശ പര്യവേക്ഷണത്തിനായുള്ള ഇന്ത്യ-റഷ്യ ബഹിരാകാശ സഹകരണ പദ്ധതി നയിച്ചു. മനുഷ്യനെ ബഹിരാകാശത്ത് അയക്കുന്ന പദ്ധതിക്കായി രൂപീകരിച്ച ബാംഗ്ലൂരു ഹ്യൂമൻ ഫ്ളൈറ്റ് സെന്റർ ഡയറക്ടർ ചുമതലയിലും തുടരുന്നു. മാർ അത്തനേഷ്യസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ആയി സംവദിക്കുന്നതിനും സെമിനാറുകളിൽ സംസാരിക്കുന്നതിനുമായി മുൻപ് പലവട്ടം കോളേജിൽ എത്തിയിട്ടുണ്ട്. 1985 ലാണ് അദ്ദേഹം വി എസ് എസ് സി യിൽ ജോലിയിൽ പ്രവേശിച്ചത്.

You May Also Like

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഏഴ് പേരെ കൂടി കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി സദ്ദാം നഗർ പനക്കൽ വീട് മാഹിൻ മുഹമ്മദ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

CRIME

കോതമംഗലം : ഓപ്പറേഷൻ സൈ – ഹണ്ടിൻ്റെ ഭാഗമായി കോതമംഗലത്ത് നടത്തിയ റെയ്ഡിൽ ഒരാൾ റിമാൻ്റിൽ. കോതമംഗലം പോലീസ് അറസ്റ്റ് ചെയ്ത വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) നെയാണ് റിമാൻ്റ്...

NEWS

കോതമംഗലം : ഒക്ടോബർ 31, നവംബർ 1 തിയതികളിൽ നടക്കുന്നഎറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഊട്ടുപുര പാലുകാച്ചൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. അധ്യാപക സംഘടനയായ കെ.പി എസ്...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 47.15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിക്കുന്ന വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 1,12,13 വാർഡുകളിൽ കൂടി കടന്നുപോകുന്ന കോഴിപ്പിള്ളി പാലം- പള്ളിപ്പടി റോഡിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് 2024-2025 വാർഷികപദ്ധതിയിൽ 7 ലക്ഷംരൂപ വകയിരുത്തി നവീകരിച്ച പൈമറ്റം ജനകീയ ആരോഗ്യകേന്ദ്രം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു വൈസ്പ്രസിഡൻ്റ് ഒ ഇ...

error: Content is protected !!