Connect with us

Hi, what are you looking for?

EDITORS CHOICE

റാണിക്കല്ലിന് അർഹമായ പരിഗണന നൽകണമെന്നാവശ്യം ശക്തമാകുന്നു.

നേര്യമംഗലം : കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് സ്ഥിതി ചെയ്യുന്ന റാണി കല്ല് അവഗണയിൽ.തിരുവിതാം കൂർ മഹാറാണിയായിരുന്ന റാണി ലക്ഷ്മി ഭായ് 1935ൽ സ്ഥാപിച്ച ശീലഫലകമാണ് അവഗണന നേരിടുന്നത്. കേരളത്തിലെ രാജഭരണകാലത്തിന്‍റെ ഓര്‍മപ്പെടുത്തലുകളില്‍ ഒന്നായ നേര്യമംഗലത്തിന് സമീപത്തെ ഈ റാണിക്കല്ലും പരിസരവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തിലാക്കാന്‍ നടപടി വേണമെന്നാണാവശ്യം. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം പാലത്തിന് സമീപമാണ് രാജഭരണകാലത്തിന്‍റെ അടയാളപ്പെടുത്തലായി റാണിക്കല്ല് സ്ഥാപിച്ചത്. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മപ്പെടുത്തലായി നിലകൊള്ളുന്ന ഈ ശിലാഫലകം ഹൈറേഞ്ചിലേക്ക്​ ആദ്യമായി എത്തുന്നവരുടെ ശ്രദ്ധയില്‍പെടാറില്ല.

റാണിക്കല്ലിന്റെ ചരിത്രം ഓര്‍മപ്പെടുത്താനോ അറിയിക്കാനോ തക്കസൂചനകള്‍ ഒന്നും പ്രദേശത്തില്ലാത്തതാണ് സഞ്ചാരികളായെത്തുന്നവര്‍ ശ്രദ്ധിക്കപ്പെടാതെ പോകാനുള്ള പ്രധാന കാരണം. റാണിക്കല്ലും പരിസരവും സഞ്ചാരികളെ ആകര്‍ഷിക്കും വിധം മനോഹരമാക്കിയാല്‍ ഇവിടം സഞ്ചാരികളുടെ ഇടത്താവളമാകുമെന്നതിനൊപ്പം രാജഭരണകാലത്തിന്‍റെ ഓര്‍മപ്പെടുത്തലിനുള്ള അവസരവുമാകും.

നേര്യമംഗലത്തുനിന്ന്​ ഹൈറേഞ്ചിലേക്കുള്ള റോഡ് നിര്‍മാണത്തിന്‍റെ സ്മരണാര്‍ഥം 1935ല്‍ റാണി ലക്ഷ്മി ഭായി ആയിരുന്നു ഇവിടെ ഫലകം സ്ഥാപിച്ചത്. വാഹനങ്ങള്‍ നിര്‍ത്താനും ചിത്രങ്ങള്‍ പകര്‍ത്താനും വേണ്ടുവോളം ഇടമുള്ള റാണിക്കല്ലിന് സമീപം പേരിനെങ്കിലുമൊരു ഉദ്യോനം സ്ഥാപിച്ചാല്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവവും അറിവുമാകും. മാലിന്യം തള്ളല്‍ വിലക്കി ബോര്‍ഡുണ്ടെങ്കിലും റാണിക്കല്ലിന് പരിസരം അത്രക്കൊന്നും വൃത്തിയും വെടിപ്പുമുള്ളതല്ല. പോയകാലത്തിന്‍റെ ഓര്‍മകള്‍ പുതുതലമുറക്ക്​ നല്‍കാനെങ്കിലും റാണിക്കലിന്​ അര്‍ഹമായ പരിഗണന നല്‍കണമെന്നാണ്​ ആവശ്യം.

You May Also Like

NEWS

കോതമംഗലം : ബസ് ജീവനക്കാർ അറിയാതെ ബസ്സിന് പിന്നിൽ തൂങ്ങി അപകടകരമായ യാത്ര നടത്തി അന്യസംസ്ഥന തൊഴിലാളി.കോതമംഗലം നേര്യമംഗലത്താണ് സംഭവം. മൂന്നാറിൽ നിന്നും എറണാകുളത്തിന് പോയ സ്വകാര്യ ബസ് നേര്യമംഗലം പാലത്തിന് സമീപം...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കലുങ്കിന്റെ താഴ്ചയുള്ള ഭാഗത്തെ കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി...

ACCIDENT

കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

CHUTTUVATTOM

നേര്യമംഗലം: പെരുമ്പാവൂർ പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ നേര്യമംഗലം ശാസ്താ നഗർ കൂട്ടുങ്ങൾ കെ എസ് ബിനോയ്(53) അന്തരിച്ചു. ഭാര്യ: രജിത ചേർത്തല അർത്തിപറമ്പിൽ കുടുംബാംഗം. മക്കൾ – ആരതി, അനന്യ.സംസ്കാരം ഞായർ...

NEWS

കോതമംഗലം : നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വനം വകുപ്പിൻറ്റെ തടസ്സവാദത്തെ തുടർന്നാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാതിരുന്നത്. കൊച്ചി മുതൽ മൂന്നാർ...

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

error: Content is protected !!