Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ഐ എൻ റ്റി യു സി.

കോതമംഗലം:  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോതമംഗലത്ത് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ഐ എൻ റ്റി യു സി കോതമംഗലം റീജണൽ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കുട്ടബുഴയിലുള്ള ആദിവാസി മേഖലകളിൽ ഉൾപ്പെടെ ഭീതിദമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്രയമായ താലൂക്ക് ആശുപത്രിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. കോവിഡ് രോഗികളെ അമ്പലമുഗളിലെ ട്രീറ്റ്മെൻറ് സെൻററിലേക്ക് ആണ് നിലവിൽ അയക്കുന്നത്. ഇതിന് സത്വര പരിഹാരം വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഐ എൻ റ്റി യു സി കോതമംഗലം റീജണൽ പ്രസിഡൻറ് അഡ്വ :അബു മൊയ്തീൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. റീജണൽ ജനറൽ സെക്രട്ടറി റോയ് കെ പോൾ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ചന്ദ്രലേഖ ശശിധരൻ ,സീതി മുഹമ്മദ് ,സന്തോഷ് അത്തിപ്പിള്ളിൽ , വിൽസൺ തോമസ് ,ജി ജോ കവളങ്ങാട് ,ഇബ്രാഹിം ഇടയാലി ,പി വി മൈതീൻ ,റെജി പള്ളി മാലി, എൽദോസ് പൈലി ,ഗോപി നാടുകാണി എന്നിവർ പ്രസംഗിച്ചു.

 

കെ പി സി സി യുടെ നൂറ്റി മുപ്പത്തിയേഴ് ഫണ്ട് ചലഞ്ച് ക്യാംപെയ്ൻ്റെ താലൂക്ക് തല ഉദ്ഘാടനം ഐ എൻ റ്റി യു സി കവളങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ജിജോ യിൽ നിന്ന് റീജണൽ പ്രസിഡൻ്റ് ചടങ്ങിൽ ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ച.

You May Also Like

error: Content is protected !!