കോതമംഗലം : അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ തുടക്കമായി. എം. എ കോളേജിലെ മൂന്നു ഗ്രൗണ്ടിലും, മുവാറ്റുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിലുമായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. 16 യൂണിവേഴ്സിറ്റി ടീമുകൾ ആണ് മത്സരിക്കുന്നത്. ആദ്യ ദിനത്തിൽ ഗ്രൗണ്ട് ഒന്നിൽ നടന്ന മത്സരത്തിൽ ദക്ഷിണ മേഖല ചാമ്പ്യൻമാരായ എം. ജി യൂണിവേഴ്സിറ്റി ഗുരു നനക് ദേവ് യൂണിവേഴ്സിറ്റി യെ 2- 1 ന് തളച്ചു. എം. ജി ക്ക് വേണ്ടി നിതിൻ വിത്സൺ (8)ഇരുപത്തിയൊന്നാം മിനിറ്റിൽ വലകുലുക്കി. അറുപത്തിയറാം മിനിറ്റിൽ എം. ജി. യുടെ താരം ബിബിൻ ബോബൻ (23) ഗോൾ അടിച്ചു എം. ജി യെ സുരക്ഷിതമാക്കി. ഗുരു നനക് യൂണിവേഴ്സിറ്റി ക്ക് വേണ്ടി ജാങ് ബച്ചാടു (6) എൺപത്തിനാലം മിനിറ്റിൽ ഗോൾ അടിച്ചു. മറ്റൊരു കളിയിൽ അടമസ് യൂണിവേഴ്സിറ്റി 7 ഗോളിന് രാജസ്ഥാൻ യൂണിവേഴ്സിറ്റി യെ പരാജയപ്പെടുത്തി. ഇതിൽ ഒന്ന് രാജസ്ഥാൻ്റ സെൽഫ് ഗോളാണ്.
മാർ അത്തനേഷ്യസ് സ്റ്റേഡിയം 2ൽ സമ്പൽപൂർ യൂണിവേഴ്സിറ്റി (sambal pur university )[ഈസ്റ്റ് സോൺ ചാംപ്യന്മാർ ] 2 ന് എതിരെ 4 ഗോളുകൾക്ക് സാന്റ് ഗഡ്ജ് ബാബ അമരവതി യൂണിവേഴ്സിറ്റി (sant gadge baba amaravathi university ) യെ പരാജയപ്പെടുത്തി. പഞ്ചാബ് യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കേരള യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി. മാർ അത്തനേഷ്യസ് സ്റ്റേഡിയം 3ൽ പഞ്ചാബി യൂണിവേഴ്സിറ്റി ,പാട്ടിയാല [നോർത്ത് സോണിലെ ചാംപ്യൻമാർ] എതിരില്ലാത്ത ഒരു ഗോളിന് എസ് ആർ എം യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. റാണി ദുർഗവതി യൂണിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കൽക്കട്ട യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.
ഗ്രൗണ്ട് 4 മുനിസിപ്പൽ സ്റ്റേഡിയം മുവാറ്റുപുഴയിൽ സാന്റ്റ് ബാബ ഭാഗ് സിംഗ് യൂണിവേഴ്സിറ്റി (sant bhag sing university )യെ എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.
സാവിത്രി ഭായ് ഭൂലേ യൂണിവേഴ്സിറ്റി .[വെസ്റ്റ് സോൺ ചാംപ്യൻമാർ ]എതിരില്ലാത്ത 2 ഗോളുകൾക്ക് സിഡോ കഹ്നു മുർമു യൂണിവേഴ്സിറ്റി (sido kahnu murmu university) യെ പരാജയപ്പെടുത്തി.