കോതമംഗലം : 28 വർഷങ്ങൾക്ക് ശേഷം എം ജി. ദക്ഷിണ മേഖല അന്തർ സർവകലാശാല കാല്പന്തു കളിയുടെ കീരിടം ചൂടുമ്പോൾ മുഖ്യ പരിശീലകനായ മിൽട്ടൺ ആന്റണിക്കും, സഹ പരിശീലകൻ പ്രൊഫ. ഹാരി ബെന്നിക്കും അഭിമാനിക്കാൻ ഏറെയുണ്ട്. റിട്ട. നേവി ഉദ്യോഗസ്ഥനായ മിൽട്ടൻ മുൻ സർവീസസ് താരവും, ജൂനിയർ ഇന്ത്യൻ ഫുട്ബോൾ താരവും ആയിരുന്നു. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ” എ” ലൈസൻസ് ഉള്ള പരിശീലകനുമാണ് . സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനായും, ഇപ്പോൾ കഴിഞ്ഞ സന്തോഷ് ട്രോഫി മത്സരത്തിൽ ലക്ഷദീപ്ന്റെ മുഖ്യ പരിശീലകനായും സേവന മനുഷ്ഠിച്ച വ്യക്തിയാണ് മിൽട്ടൻ ആന്റണി. മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, എം.ഫിൽ എന്നീ ബിരുദാനന്തര ബിരുദത്തിനുടമയായ ഹാരി ബെന്നിയാകട്ടെ മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയാണ്. ഫുട്ബോൾ ലെ എൻ ഐ എസ് ഡിപ്ലോമക്ക് പുറമെ ഏഷ്യൻ ഫുട്ബോൾ ഫെഡറഷന്റെ “സി” ലൈസൻസ് ഉള്ള പരിശീലകനാണ്. ഏഷ്യൻ ഫുട്ബാൾ ഫെഡറഷന്റെ 1,2, ലെവൽ ഗോൾ കീപ്പിങ് ലൈസൻസുള്ള വ്യക്തിയുമാണ്. 2013-14 ലെ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരകുമ്പോൾ കാലിക്കറ്റിന്റെ സഹ പരിശീലകനായിരുന്നു ഹാരി. 2016ലെ സന്തോഷ് ട്രോഫി മത്സരത്തിൽ കേരളയുടെ അസ്സി. കോച്ചായും ഹാരിബെന്നി സേവനമനുഷ്ട്ടിച്ചു.