കോതമംഗലം: 6 ദിവസം നീണ്ടുനിന്ന ദക്ഷിണമേഖല അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിന് ശേഷം മാർ അത്തനേഷ്യസ് കോളേജിൽ ഇനി ദേശീയ ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് നാളെ (12/01/22 ബുധൻ ) ആരംഭിക്കും. ദക്ഷിണമേഖലയിൽനിന്ന് ചാംപ്യൻമാരായ എം.ജിക്കു പുറമേ , യോഗ്യത നേടിയ കേരള, കാലിക്കറ്റ് എന്നീ കേരളത്തിലെ സർവ്വകലാശാലകളും തമിഴ്നാട്ടിലെ എസ് ആർ എം. സർവ്വകലാശാലയും മാർ അത്തനേഷ്യസ് ക്യാംപസിൽ തന്നെയുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 ടീമുകളും മാർ അത്തനേഷ്യസ് ക്യാംപസിൽ എത്തിക്കഴിഞ്ഞു.
അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിന് വേദിയാകുന്ന മാർ അത്തനേഷ്യസ് കോളേജിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോളേജ് സ്പോട്സ് ഹോസ്റ്റൽ ,എം. എ ഇൻ്റർനാഷണൽ സ്കൂൾ ഹോസ്റ്റൽ എന്നിവിടങ്ങളിലായി മുഴുവൻ ടീം അംഗങ്ങൾക്കും പരിശീലകർക്കും റഫറിമാർക്കും മറ്റു സാങ്കേതിക വിദഗ്ദ്ധർക്കമുള്ള താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന യൂണിവേഴ്സിറ്റി ടീമുകൾ;
ഓരോ മേഖല തിരിച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാന ക്രമപ്രകാരം.
സൗത്ത് സോൺ
….
1. എം. ജി
2. കേരള
3. കാലിക്കറ്റ്
4. എസ് ആർ എം
നോർത്ത് സോൺ
….
1. പഞ്ചാബി യൂണിവേഴ്സിറ്റി
2. സാന്റ്റ് ഭാഗ് സിംഗ് യൂണിവേഴ്സിറ്റി (sant bhag sing university )
3.ഗുരുനനക് ദേവ് യൂണിവേഴ്സിറ്റി (guru nanak dev university )
4.പഞ്ചാബ് യൂണിവേഴ്സിറ്റി (panjab university )
ഈസ്റ്റ് സോൺ
…..
1. സമ്പൽപൂർ യൂണിവേഴ്സിറ്റി (sambal pur university )
2.അടമസ് യൂണിവേഴ്സിറ്റി (adamas university )
3.കൽക്കട്ട യൂണിവേഴ്സിറ്റി (culcutta university )
4.സിഡോ കഹ്നു മുർമു യൂണിവേഴ്സിറ്റി (sido kahnu murmu university
വെസ്റ്റ് സോൺ
…..
1. സാവിത്രി ഭായ് ഭൂലേ യൂണിവേഴ്സിറ്റി (savitribai phule university )
2.റാണി ദുർഗവതി യൂണിവേഴ്സിറ്റി (rani dhurgavati university )
3.സാന്റ് ഗഡ്ജ് ബാബ അമരവതി യൂണിവേഴ്സിറ്റി (sant gadge baba amaravathi university )
4.യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ (university of rajasthan)