കോതമംഗലം : ദക്ഷിണ മേഖല അന്തർസർവകലാശാല ഫുട് ബോൾ ചാമ്പ്യൻഷിപ്പ് നാളെ (തിങ്കൾ) സമാപിക്കും.
വൈകിട്ട് 5 ന് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി
പി. രാജീവ് മുഖ്യാതിഥിയായിരിക്കും. സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. പി ഹരികൃഷ്ണൻ അധ്യക്ഷത വഹിക്കും. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പ്രസംഗിക്കും. ഒളിപ്യൻ മേഴ്സി കുട്ടൻ, ദ്രോണാചാര്യ അവാർഡ് ജേതാവ് ടി. പി ഔസെഫ്, പ്രൊഫ. പി ഐ ബാബു, ജിമ്മി ജോസഫ്, ബിനോ ജോർജ്, എന്നിവരെ ആദരിക്കും. നാലു മേഖലാ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഏറ്റവുംഉയർന്ന സ്കോർ നേടി ക്വാളിഫൈ ചെയ്യുന്ന ആദ്യ നാലു ടീമുകളാണ് തുടർന്ന് ജനുവരി 12 മുതൽ 16 വരെ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുക.
ദേശീയ ഇന്റ്ർ യൂണിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 12 ന് വൈകിട്ട് നാലിന് നിയസഭാ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവ്വഹിക്കും. സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. ആന്റണി ജോൺ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.
ജനുവരി 16ന് വൈകിട്ട് നാലിന് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ അന്തർ സർവ്വകലാശാല ഫുട്ബാൾ (പുരുഷ ) ചാമ്പ്യൻഷിപ്പിന്റെ സമാപനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരിക്കും. മഹാത്മാ ഗാന്ധി സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് എന്നിവർ പങ്കെടുക്കും.