കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരത്തിൽ ഗ്രൗണ്ട് 1-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യെ 1 ഗോളിന് പൊട്ടിച്ച് എം. ജി സർവകലാശാല ജേതാക്കളായി. കാലിക്കറ്റിൻ്റെ തന്ത്രങ്ങൾ പാളിപ്പോയ കളിയിൽ പതിനെട്ടാം മിനിട്ടിൽ സെൽഫ് ഗോൾ വീണു.
ഗ്രൗണ്ട്ൽ കേരള യൂണിവേഴ്സിറ്റി എസ് ആർ എം യൂണിവേഴ്സിറ്റിയെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തി. 34 ആം മിനിറ്റിൽ ജോൺ പോളും,40ആം മിനിറ്റിൽ ജേക്കബും കേരളക്ക് വേണ്ടി ഗോളുകൾ സമ്മാനിച്ചു.
ചിത്രം : ഞായറാഴ്ച നടന്ന ലീഗ് മത്സരം തുടങ്ങുന്നതിനു മുൻപ് ടീമംഗങ്ങളെ പരിചയപ്പെടുന്നത് മുൻ ഇന്ത്യൻ ഫുട്ബോളറും സന്തോഷ് ട്രോഫി മുൻ കോച്ചുമായിരുന്ന ശ്രീ.എം. എം . ജേക്കബ്.
1976 മുതൽ 1979 വരെ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1974 മുതൽ 1982 വരെ സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി കളിച്ചു. 1982ൽ സന്തോഷ് ട്രോഫി ക്യാപ്റ്റനായിരുന്നു.ജി.വി രാജ സ്പോട്സ് അവാർഡു ജേതാവ്. 8 വർഷം സന്തോഷ് ട്രോഫി കോച്ചായിരുന്നു. 3 വർഷം അസിസ്റ്റൻറ് കോച്ചും 5 വർഷം ചീഫ് കോച്ചുമായിരുന്നു.