കോതമംഗലം: കോതമംഗലത്തെ ഫോട്ടോഗ്രാഫി രംഗത്തു അമ്പത് വർഷം പിന്നിട്ട ഫോട്ടോഗ്രാഫർമാരെ ആദരിച്ചു. കോതമംഗലത്തെ പുതിയ തലമുറയിലെ ഫോട്ടോഗ്രാഫേഴ്സിന്റെ കൂട്ടായമയായ അപ്റേച്ചർ ഫോട്ടോഗ്രാഫിക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ആദരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് അഭിനവ് ഇടക്കുടിയുടെ അധ്യക്ഷതയിൽ വൈ . എം .സി .എ ഹാളിൽ ചേർന്ന ക്ലബ് യോഗത്തിൽ ആണ് ജേക്കബ് ബേസിൽ സ്റ്റുഡിയോ ,രാജു സെനിത് സ്റ്റുഡിയോ , ജോസ് എംമ്പയർ സ്റ്റുഡിയോ , ജോർജ് തരംഗിണി സ്റ്റുഡിയോ , ആന്റണി കവിത സ്റ്റുഡിയോ എന്നിവരെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചത് . യോഗത്തിൽ അജയ് ദേവരാജ് , സജി മംഗലത് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രഞ്ജിത് ചന്ദ്രശേഖർ സ്വാഗതവും , നിയുക്ത പ്രസിഡെന്റ് ബേസിൽ മലിലാൻ നന്ദിയും പറഞ്ഞു.
