കോതമംഗലം : 38 മത് എം.ജി സർവകലാശാല പുരുഷ വനിതാ നീന്തൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ തുടർച്ചയായി നാലാം വട്ടവും മാർ അത്തനേഷ്യസ് കോളേജ് ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ152 പോയിന്റും, വനിതാ വിഭാഗത്തിൽ 112 പോയിന്റും നേടിയാണ് മാർ അത്തനേഷ്യസ് ചാമ്പ്യൻ പട്ടം നിലനിർത്തിയത്. പുരുഷ വിഭാഗത്തിൽ സെന്റ്. തോമസ് കോളേജ് പാലാ 37 പോയിന്റ് നേടി രണ്ടാം സ്ഥാനവും, സെന്റ്. അലോഷ്യസ് കോളേജ് എടത്വ 22 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ35 പോയിന്റ് നേടി അൽഫോസാ കോളേജ് പാലാ രണ്ടാം സ്ഥാനവും,18 പോയിന്റുമായി സെന്റ്. തോമസ് പാലാ മൂന്നാമതും എത്തി. വ്യക്തിഗത ചാമ്പ്യൻ മാരായി പുരുഷ വിഭാഗത്തിൽ 4 ഗോൾഡ് മെഡലും, പുതിയ റെക്കോർഡ് ഇട്ടു കൊണ്ട് കോതമംഗലം എം. എ യുടെ ഗിരിദർ എസ് 28 പോയിന്റ് നേടിയപ്പോൾവനിതാ വിഭാഗത്തിൽ എം എ യുടെ തന്നെ അനീന ബിജു31 പോയിന്റുമായി വനിത വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയി. പുരുഷ വിഭാഗം വാട്ടർ പോളോയിൽ മാർ അത്തനേഷ്യസ് കോളേജ് ഒന്നാം സ്ഥാനം നേടിയപ്പോൾ സെന്റ് ജോസഫ് അക്കാദമി മൂലമറ്റം, സെന്റ്. അലോഷ്യസ് എടത്വ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.എം. ജി സർവകലാശാലയിലെ 18 ഓളം കോളേജുകൾ പങ്കെടുത്ത മത്സരങ്ങളിൽ നൂറിൽപരം നീന്തൽ താരങ്ങൾ ആണ് മത്സരിച്ചത്.
ഫ്രീസ്റ്റൈൽ സ്ട്രോക്ക് ബാക്ക് സ്ട്രോക്ക് ബട്ടർഫ്ലൈ എന്നീ ഇനങ്ങളിലാണ് പ്രധാന മത്സരങ്ങൾ നടന്നത് . ദേശീയ നിലവാരമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊണ്ടാണ് ഡോ. മാത്യൂസ് ജേക്കബ് കൺവീനർ ആയിട്ടുള്ള 38 മത് എം. ജി. സർവകലാശാല നീന്തൽ മത്സര പരമ്പര അവസാനിച്ചത്..എം. എ. കോളേജിലെ കായിക അധ്യാപക ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്ന മാത്യൂസ് ജേക്കബിന് ഇരട്ടി മധുരമായി മാർ അത്തനേഷ്യസിന്റെ തുടർച്ചയായ ഈ വിജയം.
ചിത്രം : 1.ഗിരിദർ വ്യക്തിഗത ചാമ്പ്യൻ.(പുരുഷൻ )
2. അനീന ബിജു വ്യക്തിഗത ചാമ്പ്യൻ( വനിതാ )
3. കോതമംഗലം എം. എ. കോളേജ് നീന്തൽ ടീം