കോതമംഗലം: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കോപ്ലക്സ് അടിയന്തരമായി പൊളിച്ച് പുനർനിർമ്മാണം നടത്തണമെന്ന് എ ഐവൈഎഫ് കോതമംഗലം മുനിസിപ്പൾ മേഖല സമ്മേളം ആവിശ്യപ്പെട്ടു. താലൂക്കിലെ പ്രധ്യാന ബസ് സ്റ്റാൻഡ് ആയ പ്രവർത്തിക്കുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനു ബസ്കളുടെ സ്റ്റാൻഡ് ആയി പ്രവർത്തിക്കുന്ന പ്രദേശം ആണ്. ആയിരകണക്കിനു യാത്രക്കാർ ആണ് ഈ സ്റ്റാൻഡ്നെ ആശ്രയിക്കുന്നത് കൂടാതെ വിവിധ കച്ചവടക്കാർ ആശ്രയിക്കുന്ന ഈ സ്റ്റാൻഡിന്റെ നിലവിലെ സാഹചര്യം വളരെ അപകടത്തിൽ ആണ്. കെട്ടടത്തിന്റെ പല ഭാഗത്തും വിള്ളൽ കാണാം. വാർക്കയുടെ പല ഭാഗവും അടർന്ന വീഴുന്ന സാഹചത്തിൽ ആയിരകണക്കിനു ജീവന് ഭീഷണി ആയതിനാൽ കെട്ടിടം അടിയന്തരമായി പൊളിച്ച് പുതിയത് നിർമ്മിക്കണമെന്ന് സമ്മേളനം ആവിശ്യപ്പെട്ടു.
ഇല്ലത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുവാൻ സമ്മേളം തിരുമാനിച്ചും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷെഫിൻ മുഹമ്മദ് അദ്ധ്യക്ഷനായ യോഗത്തിൽ മാർട്ടിൻ സണ്ണി ,അബിലാഷ് മധു ,എൻ യു നാസ്സർ, കെ എ സിൽജു ,നിധിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ ആയി കെ എ സിൽജു,[ പ്രസിഡന്റ് ] ഷെഫീൻ മുഹമ്മദ് [സെക്രട്ടറി ] നിധിൻ കുര്യൻ [ ട്രഷർ ] എന്നിവരെ തെരെഞ്ഞടുത്തു.