പല്ലാരിമംഗലം: അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ പല്ലാരിമംഗലം ഹെൽത്ത് സെന്ററിൽ ഇന്ന് നടന്ന കോവിഡ് ടെസ്റ്റിനും വാക്സിനേഷൻ വിതരണത്തിനും സൗജന്യ ആബുലൻസ് സർവ്വീസും വോളന്റിയർ മാരുടെ സേവനവും ഏർപ്പെടുത്തി . കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾക്ക് മറ്റ് വാഹനങ്ങളിൽ യാത്ര നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ക്ലബ്ബിന്റെ ആബുലൻസ് സൗജന്യമായി സർവ്വീസ് നടത്തി വരുന്നത് ,കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ തുടർന്നും കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ പോകുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായ് ക്ലബ്ബിന്റെ ആബുലൻസും ആയതിനായ് സൗകര്യപ്പെടുത്തിയ മറ്റൊരു വാഹനവും മുഴുവൻ സമയവും സേവനം ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു .
കൂടാതെ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ വാക്സിൻ വിതരണ സ്ഥലത്ത് അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും കോവിഡ് ടെസ്റ്റിന് വിധേയരാവുന്നവരെ സാമൂഹീക അകലം പാലിച്ച് നിലയുറപ്പിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുമായി ക്ലബ്ബിന്റെ പ്രവർത്തകർ മുഴുവൻ സമയവും വോളന്റിയർമാരായ് സേവനം അനുഷ്ഠിച്ചു . വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് ട്രഷറർ അനീഷ് പി ജി ക്ലബ്ബിന്റെ സിവിൽ ഡിഫൻസ് അംഗം നൗഫൽ മുല്ലശ്ശേരി ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ ഫ് ) അംഗം വിഷ്ണു പി ആർ കമ്മറ്റി അംഗങ്ങളായ റമീസ് ബഷീർ നിഷാദ് എം ജെ അബിൻസ് കരീം അബിൻസ് മുഹിയുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി