Connect with us

Hi, what are you looking for?

NEWS

പ്രധാന റോഡിലെ കുഴികളിൽ നാട്ടുകാർ വാഴയും തെങ്ങിൻ തൈയ്യും നട്ട് പ്രതിഷേധിച്ചു.

വാരപ്പെട്ടി :കോതമംഗലം വാഴക്കുളം മെയിൻ റോഡിൽ വാരപ്പെട്ടി സ്കൂൾ ജംഗ്ഷന് സമീപം പി ഡബ്ലൂ റോഡ് തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. നൂറ് കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേന പോകുന്ന പ്രധാന റോഡാണിത്. റോഡിൽ ഉണ്ടായിട്ടുള്ള കുണ്ടിലും കുഴികളിലും വീണ് നിരവധി വാഹനങ്ങളാണ് നിത്യേന അപകടങ്ങളിൽപ്പെടുന്നത്. പരാതികളും നിവേദനങ്ങളും നിരവധി തവണ വാർഡ് മെമ്പറും നാട്ടുകാരും അധികാരികൾക്ക് നൽകിയതാണ്. പുതിയ പഞ്ചായത്ത് കമ്മിറ്റി അധികാരത്തിലെത്തിയപ്പോൾ വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ ഈ വിഷയം കമ്മിറ്റിയിൽ അവതരിപ്പിക്കുകയും, പഞ്ചായത്ത് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്ത് PWD ക്ക്‌ രേഖാമൂലം വിഷയം കൈമാറിയിട്ടുള്ളതുമാണ്.

റോഡിന് ഫണ്ട്‌ സാങ്ഷൻ ആക്കിയിട്ടുണ്ടെന്നും , ഉടൻ റോഡ് നന്നാക്കുമെന്നും PWD പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതേവരെ അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല.
അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പൊട്ടിപോളിഞ്ഞു കിടക്കുന്ന റോഡിൽ വാഴയും തെങ്ങിൻ തൈയ്യും നട്ട് പ്രതിഷേധിച്ചു.


കെ കെ അജിത് കുമാർ, ഗീത ഉണ്ണികൃഷ്ണൻ, എ എസ് നിതിൻ, അമൽ വാരിക്കാട്ട്, സോനു സുപ്രൻ, നിതിൻ തങ്കപ്പൻ, ആർ ശ്രീഹരി, അഭിജിത് ഗോപി എന്നിവർ പ്രതിഷേധത്തിൽ അണിനിരന്നു.
റോഡ് തകർന്നുകിടക്കുന്നിടത്ത് പ്രത്യേക പരിഗണന നൽകി അടിയന്തിരമായി അറ്റകുറ്റപണികൾ നടത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്നും, അവഗണന ആവർത്തിച്ചാൽ PWD ഓഫീസിന് മുന്നിൽ ജനങ്ങളെ അണിനിരത്തി കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും വാർഡ് മെമ്പർ പ്രിയ സന്തോഷ്‌ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : രാത്രിയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീട് പൂർണ്ണമായും തകർന്നു. വാരപ്പെട്ടി പഞ്ചായത്തിൽ പിടവൂരിനു സമീപമാണ് സംഭവം. പിടവൂർ, മംഗലത്ത് ഷമീറിൻ്റെ വീടാണ് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും, മഴയിലും...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

AUTOMOBILE

കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ...

AGRICULTURE

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശിയും പൊതുപ്രവർത്തകനും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘത്തിന്റെ വാരപ്പെട്ടി വില്ലേജ് സെക്രട്ടറിയുമായ റെജി തന്റെ പുരയിടത്തിൽ മുന്നൂറോളം ചുവട് ഡ്രാഗൺ ഫ്രൂട്ട്...

error: Content is protected !!