കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം വാട്ടർ അതോറിറ്റിട്ടിയുടെ പൈപ്പ് പൊട്ടി കിടന്നിട്ട് നാല് മാസത്തിലധികമായി . വാർഡ് മെമ്പറും നാട്ടുകാരും നിരവധി തവണ വാട്ടർ അതോരിറ്റി അധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്തിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. PWD യിൽ നിന്നും സാങ്ക്ഷൻ കിട്ടാത്തത് മൂലം റോഡ് കുഴിക്കാൻ പറ്റില്ലെന്ന് വാട്ടർ അതോറിറ്റിയും, എന്നാൽ വാട്ടർ അതോറിറ്റി ഈ വിഷയം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് PWD യും പറയുന്നു. രണ്ട് വകുപ്പുകൾ തമ്മിലുള്ള ശീത സമരം മൂലം ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.
പൈപ്പ് പൊട്ടി കിടക്കുന്നത് മൂലം എത്രയോ ലിറ്റർ വെള്ളമാണ് ഒഴുകി പാഴായി പോകുന്നത്. റോഡിന്റെ ഒരു ഭാഗത്ത് വെള്ളം കെട്ടി കിടന്ന് റോഡ് സൈഡിൽ ചെളികൂടുകയും,മറു വശത്തേക്ക് വെള്ളം ഒഴുകി പല ഇടങ്ങളിലും റോഡ് വിണ്ട് കീറാനും തുടങ്ങിയിരിക്കുന്നു. വെള്ളം ഒഴുകുന്നത് മൂലം സമീപത്തെ വീട്ടുകാർക്ക് പുറത്തേക്ക് ഇറങ്ങണമെങ്കിൽ ഈ വെള്ളക്കെട്ടിലൂടെ വേണം. വാർഡ് മെമ്പറും സമീപവാസികളും ഇന്ന് സ്ഥലത്തെത്തി പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ഇനിയും ഈ അവഗണന തുടർന്നാൽ വാട്ടർ അതോരിറ്റി ഓഫീസിന് മുന്നിൽ ജനങ്ങളെ അണിനിരത്തി ഉപരോധ സമരം സംഘടിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം പ്രിയ സന്തോഷ് പറഞ്ഞു.