കോതമംഗലം : കോതമംഗലത്ത് കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് നഗരസഭയിൽ കോവിഡ് ബോധവൽക്കരണവും അവലോകന യോഗവും നടത്തി . താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു . നഗരസഭ വൈസ് ചെയർമാൻ സിന്ധു ഗണേശൻ അധ്യക്ഷയായി . നഗരസഭ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ് , കെ വി തോമസ് ,സിജോ വർഗീസ് ,രമ്യ വിനോദ് ,നഗരസഭ സെക്രട്ടറി , ,പൊലീസ് ,റവന്യു ഉദ്യോഗസ്ഥർ വ്യാപാരി പ്രതിനിധികൾ ,സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .
കോവിഡ് റെസ്ക്യു ടീമിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കാനും, നഗരത്തിൽ ഉച്ചഭാഷിണിയിലുടെ കോവിഡ് നിർദ്ദേശങ്ങൾ നൽകാനും അവലോകനം തീരുമാനമെടുത്തു. വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 ന് അടയ്ക്കാനും എല്ലാ സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രജിസ്ട്രർ ബുക്കും സാനിട്ടൈസറും വെക്കുന്നതിന് കർശന നിർദ്ദേശം നൽകി .