കോതമംഗലം : കേരള കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിന്റെയും, നെല്ലിക്കുഴി കൃഷിഭവന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ സുസ്ഥിര വികസന നൂതന സാങ്കേതിക ഇടപെടലുകൾ എന്ന വിഷയത്തിൽ തൃശൂർ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫസർ ഡോ.ഗവാസ് രാഗേഷിന്റെ നേതൃത്വത്തിൽ വാഴകൃഷിയിലെ വളപ്രയോഗത്തെക്കുറിച്ചും കീടരോഗ ബാധയെ കുറിച്ചും ക്ലാസും, അതോടനുബന്ധിച്ച് അഗ്രി ക്ലിനിക്കും ഇരമല്ലൂർ നെല്ലിക്കുന്നേൽ ശ്രീ.ഡൊമിനിക് ജോർജിൻറെ പുരയിടത്തിൽ വച്ച് നടത്തി.
കാർഷിക സർവകലാശാലയിലെ അസി.പ്രൊഫസർ കെ. തങ്കമണി സ്വാഗതം ആശംസിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി.പി സിന്ധു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ജിജി ജോബ്, കാർഷിക സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ പല്ലവി നായർ, അസിസ്റ്റൻറ് കൃഷി ഓഫീസർ റഷീദ് ടി.എം, ആത്മ ബി.ടി.എം. രഞ്ജിത് എന്നിവർ പങ്കെടുത്തു. വിവിധ വിളകളെ സംബന്ധിച്ചുള്ള കാർഷിക സർവ്വകലാശാലയുടെ ലഘുലേഖകളടങ്ങിയ കിറ്റ് കർഷകർക്ക് വിതരണം ചെയ്തു.