പല്ലാരിമംഗലം: ഗോ ഗ്രീൻ സേവ് എർത്ത് എന്ന പരിസ്ഥിതി സന്ദേശവുമായി തിരുവനംതപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തിയ പല്ലാരിമംഗലം കൂവള്ളൂർ സ്വദേശി മുഹമ്മദ് അമീന് ജന്മനാടായ പല്ലാരിമംഗലത്ത് കൂവള്ളൂർ യുവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ ഇ അബ്ബാസ് സ്വീകരണയോഗം ഉത്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സ്വലാഹ് കെ കാസിം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൾ കരീം അനുമോദന പ്രസംഗം നടത്തി. ക്ലബ്ബ് ഭാരവാഹികളായ പി എ അൻസിൽ. മുഹമ്മദ് ഹാഷിം, മിഥുലാജ് അലി, അമീർ സാലിഹ്, ഫാരിസ് കാസിം, അൽത്താഫ് യൂസഫ്, ആരിഫ് യൂസഫ് എന്നിവർ പ്രസംഗിച്ചു.
