കോതമംഗലം: പല്ലാരിമംഗലത്ത് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി വെച്ചിരുന്ന വ്യക്തിഗത ആനുകൂല്യങ്ങൾ ആയ പ്രോജക്ടുകൾ പുതിയ കമ്മറ്റി പിൻവലിച്ചതായി മുൻപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റുമായ റ്റി.എം.അമീൻ ആരോപിച്ചു. വ്യക്തിത്തിഗത പദ്ധതികളായ കന്നുകുട്ടി സംരക്ഷണം, ക്ഷീര കർഷകർക്ക് സഹകരണ സംഘം വഴി പാൽ നൽകുന്നവർക്ക് ഇൻസെൻ്റീവ്, ഒരു വാർഡിൽ 200 കുടുംബങ്ങൾക്ക് എന്ന തരത്തിൽ 2600 കുടുംബങ്ങൾക്ക് പ്രയോജനപ്പെടും വിധം മുട്ടക്കൊഴി വിതരണം ഇവ എല്ലാം തന്നെ ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഭരണ സമിതിപ്രഥമ യോഗത്തിൽ തന്നെ പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രതിഷേധാർഹമാണന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ആണ് ഈ പദ്ധതികൾ പിൻവലിക്കാൻ തീരുമാനമെടുത്തത്.വ്യക്തിഗത ആനുകൂല്യങ്ങൾക്ക് കൊവിഡ് കാലത്ത് കഷ്ടപ്പെട്ട് ജനങ്ങൾ നൽകിയ അപേക്ഷ ഇമ്പ്ലിമെൻ്റിങ് സമയത്ത് പിൻവലിക്കുന്നതിന് ന്യായീകരണമില്ലന്നും തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
