കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഘലകളിൽ കുടിവെള്ളക്ഷാമം . ഒരാഴ്ച്ചയായ് കുടിവെള്ളം മുടങ്ങിയിട്ട്. റോഡു പണി മൂലം പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. പല തവണ അറ്റകുറ്റപണികൾ നടത്തിയെങ്കിലും തുടരെ പൈപ്പുകൾ പൊട്ടുകയും ചെയ്തു. കുടിവെള്ളം കിട്ടാതെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. റോഡു പണി തീർന്നിട്ടു പൈപ്പുകൾ നന്നാക്കാമെന്നാണ് വാട്ടർ അതോർട്ടിയുടെ തീരുമാനം. വനം വകുപ്പിന്റെ സോഷിൽ ഫോറസ്റ്റ് വിഭാഗം മരത്തിന് നിശ്ച്ചയിച്ച വില കൂടുതലായതുകൊണ്ടാണ് ടെൻണ്ടർ ഇടുക്കാൻ ആരും തയ്യാറാകാത്തതാണ് .ഈ കാര്യങ്ങൾ ബന്ധപ്പെട്ടവർ ഇടപ്പെട്ട് മരങ്ങൾ മുറിക്കാൻ നടപടിയെടുക്കണം. അല്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുമെന്നാണ് നാട്ടുകരുടെ ആശങ്ക. റോഡുവികസനത്തിന് തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് പഞ്ചായത്ത് സ്റ്റാൻഡിൻ കമ്മറ്റി ചെയർമാൻ കെ.എ. സിബി ആവശ്യപ്പെട്ടു.
