പല്ലാരിമംഗലം: സംസ്ഥാന സാക്ഷരതാ മിഷൻ പ്ലസ്ടു തുല്ല്യതാ ക്ലാസ്സും, മുൻ പഠിതാക്കൾക്കുള്ള ടി സി വിതരണവും നടത്തി. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സീനത്ത് മൈതീൻ, സാക്ഷരതാ പ്രേരക് സുഫൈറ അബ്ദുൾ ഖാദർ, അദ്ധ്യാപകരായ സി എ മുഹമ്മദ് നൈസാം, പി എ, ഷാജിത, ടി എച്ച് ഫൈസൽ മുൻ പഠിതാവ് കെ എസ് യൂസഫ് എന്നിവർ പ്രസംഗിച്ചു. മുൻ പഠിതാക്കൾക്കുള്ള ടി സി വിതരണവും നടത്തി.
