കോതമംഗലം: കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻമന്ത്രി ടി യു കുരുവിള ഉദ്ഘാടനം ചെയ്തു. വൻകിട കോർപ്പറേറ്റ് മാനേജ്മെന്റുകളെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ ബിൽ പാസാക്കിയിട്ടുള്ളത്. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ഉത്പാദന ചിലവിന്റെ അടിസ്ഥാനത്തിൽ ന്യായമായ വില ലഭിക്കുന്നില്ല. ലോൺ എടുത്ത പല കൃഷിക്കാരും ഇന്ന് ആത്മഹത്യയുടെ വക്കിലാണെന്നും, കൃഷിക്കാരെ ഇല്ലായ്മ ചെയ്ത് വൻകിട കുത്തക മുതലാളിമാരെ സഹായിക്കുന്ന ഈ ബില്ല് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു . ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു .
കേരള കോൺഗ്രസ് സംസ്ഥാന നേതാക്കളായ മുൻ എം പി ഫ്രാൻസിസ് ജോർജ്, മുൻ എം. എൽ.എ. ജോണി നെല്ലൂർ, സേവി കുരിശുവീട്ടിൽ, ജോസ് വള്ളമറ്റം, ബേബി വട്ടക്കുന്നേൽ, ജോണി അരീ ക്കാട്ടിൽ, ബേബി മുണ്ടാടൻ, കെ വി വർഗിസ്സ് , ജോമി തെക്കേക്കര, എ. റ്റി. പൗലോസ്, റോയ് സ്കറിയ, സി. കെ. സത്യൻ, ഡൊമിനിക് കാവുങ്കൽ, ജേക്കബ് പൊന്നൻ, ജോൺ വർഗീസ്, ജിസൺ ജോർജ് ,സെബി ആൻറണി, സണ്ണി ജോസഫ്, വാവച്ചൻ പി.പി, ഷൈസൺ മാങ്കുഴ, ജോളി ജോർജ്, ടോമി പാലമല, പ്രിയേഷ് കെ. മാത്യു , ജോർജ് കിഴക്കുമശ്ശേരി, ജോർജ് അമ്പാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.