കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി പണി പൂർത്തികരിച്ച പുതിയ ഓഫീസ് മന്ദിരത്തിൻ്റെ നിർമ്മാണം റവന്യൂ രേഖയിൽ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് യു.ഡി.എഫ് ഉദ്ഘാടന മാമാങ്കം ബഹിഷ്കരിച്ചത്. BTR രേഖയിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിലാണ് കെട്ടിടം നിലവിൽ പണിതിരിക്കുന്നത്. കെട്ടിടം പണിക്കാവശ്യമായ ഒരു രേഖകളും ഇല്ലാതെയാണ് കെട്ടിടം പണി പൂർത്തികരിച്ചിരിക്കുന്നത് എന്ന് UDF ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ജനാവശ്യത്തിന് ഉപയോഗിക്കേണ്ട പദ്ധതി തുക ഡിവിഷനുകളിൽ ചിലവഴിക്കാതെ കവർന്നെടുത്ത് ലക്ഷങ്ങൾ ഈ മന്ദിരത്തിനായി ചിലവഴിച്ചു.ഈ വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത് UDF പ്രതിഷേധം അവഗണിക്കുകയായിരുന്നു.
2019 – 2020 വർഷത്തെ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചതായിട്ടാണ് പറയുന്നത്. എന്നാൽ ഈ തുക ചിലവഴിച്ചത് സംബദ്ധിച്ച് യാതൊരു രേഖയും ല്ലന്നും യു.ഡി.എഫ്. ആരോപിച്ചു.ബ്ലോക്ക് പഞ്ചായത്ത് 20-21 സാമ്പത്തിക വർഷം വനിത ട്രെയിനിങ്ങ് സെൻ്ററിനു വേണ്ടി 10 ലക്ഷം അനുവദിച്ചു മേൽ പറഞ്ഞ രണ്ടു വർക്കുകൾക്കും സങ്കേതിക അനുമതി ലഭിക്കുകയോ ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ല. പാർശ്വവർത്തികളായ കോൺട്രാക്ർമാരെയാണ് ഈ പ്രവർത്തികൾ ഏൽപ്പിച്ചത്. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എബി എബ്രാഹം BDO യ്ക്കു പരാതി നൽകിയിരിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും പൊതുജനങ്ങളെയും, റവന്യൂ വകുപ്പിനെയും തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി SC – ST ഓഫിസിന് മുകളിലൂടെ ഇരുമ്പ് പാസ്സേജ് നിർമ്മിച്ച് കെട്ടിടത്തിൻ്റെ സംയോജനം വരുത്തിയതല്ലാതെ വൈദ്യുതി എടുത്തത് പോലും അനധീകൃതമായാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയിട്ടുള്ള ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വിജിലൻസിനും പരാതി നൽകാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് എബി എബ്രാഹം കൂട്ടിച്ചേർത്തു. കെട്ടിട ഉദ്ഘാടന ചടങ്ങിൽ MP യെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെയും ക്ഷണിക്കാത്തതിലും യു.ഡി.എഫ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇത് സംബന്ധിച്ച് ചേർന്ന യു.ഡി.എഫ് പാർല്ലമെൻ്ററി പാർട്ടി യോഗത്തിൽ UDF ഡിവിഷൻ മെമ്പർമാരായ സണ്ണി വേളുക്കര, ഷീലകൃഷ്ണൻകുട്ടി, റേയ്ച്ചൽ ബേബി, ജെസ്സി മോൾ ജോസ് എന്നിവർ പങ്കെടുത്തു.