കോതമംഗലം: കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതോടുകൂടി മുൻകരുതൽ നടപടിയായി കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപിച്ച് കോതമംഗലം നഗരം അടച്ചതോടെ വ്യാപാരികൾക്കൊപ്പം ചുമട്ടുതൊഴിലാളികൾക്കും നിത്യചെലവിനുള്ള വരുമാനം ഇല്ലാതായി. ഓണക്കാലം പട്ടിണിയുടെ സമയമാകുമോ എന്ന ആശങ്കയിലാണ് നഗരത്തിലെ ചുമട്ടു തൊഴിലാളികൾ. ഓണക്കാലത്ത് കൂടുതൽ ലോഡ് വരും, ഭേദപ്പെട്ടവരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. അതിനിടയിലായിരുന്നു കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപനം. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ഓണം അഡ്വാൻസായിരുന്നു എല്ലാക്കാലത്തും തൊഴിലാളികളുടെ ആഘോഷത്തിന്റെ അടിസ്ഥാനം. എന്നാൽ ഇത്തവണ അഡ്വാൻസും ലഭിച്ചില്ല എന്ന പരാതിയും തൊഴിലാളികൾക്കുണ്ട്. ടൗണിലെ കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന ആവശ്യം നിരവധി കോണുകളിൽ നിന്നും ഉയരുകയാണ്. NTUC, ClTU, AITUC എന്നീ സംഘടനകളിലെ നൂറോളം ചുമട്ടു തോഴിലാളികൾ പണി എടുക്കുന്നുണ്ട്, അതുകൊണ്ട് വറുതിയില്ലാത്ത ഓണം ആഘോഷിക്കുവാനായി കോൺടൈന്മെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുകയാണ് INTUC താലൂക്ക് ജനറൽ സെക്രട്ടറി റോയി K പോളും യൂണിറ്റ് സെക്രട്ടറി, M.S നിബുവും.
